'കുടത്തിൽ കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിക്കാൻ മാത്രമല്ല, ടാപ്പ് തുറന്ന് വെള്ളം കുടിക്കാനുമറിയാം'
ന്യൂഡൽഹി: കുടത്തിൽ കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിക്കാൻ മാത്രമല്ല, ടാപ്പ് തുറന്ന് വെള്ളം കുടിക്കാൻ കൂടി അറിയാമെന്ന് കാണിച്ചുതരികയാണ് ദാഹിച്ചുവലഞ്ഞ ഒരു കാക്ക. ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്ന കാക്കയാണ് ഇപ്പോൾ താരം.
ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ദാഹിച്ചുവലഞ്ഞ കാക്ക വഴിയരികിൽ കാണുന്ന ടാപ്പ് ചുണ്ടുകൊണ്ട് തുറക്കുന്നതും വെള്ളം കുടിക്കുന്നതാണ് വിഡിയോ. 'വിദഗ്ധനായ കാക്ക' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുട്ടികാലത്ത് കാക്കയുടെ ബുദ്ധിയെക്കുറിച്ച് കേട്ട കഥകൾ പങ്കുവെച്ച് നിരവധി പേർ കമന്റുകളുമായെത്തി. ദാഹിച്ചുവലഞ്ഞെത്തിയ കാക്ക കുടത്തിെന്റ അടിയിൽ വെള്ളം കാണുന്നതും കല്ലുകൾ പെറുക്കി കുടത്തിലിട്ട് വെള്ളം പൊങ്ങിവരുേമ്പാൾ കുടിക്കുന്നതുമായ കഥ യാണ് പലരും പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.