മാലിന്യം അലക്ഷ്യമായി എറിയുന്നവർ ലജ്ജിക്കുക, ഈ കാക്കയെ കണ്ട് പഠിക്കുക VIDEO

പാർക്കിലും റോഡരികിലുമെല്ലാം ചവറ്റുകൊട്ട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന സ്വഭാവം മാറ്റിയിട്ടില്ല നമ്മളിൽ പലരും. അത്തരക്കാർ ഈ കാക്ക ചെയ്യുന്നത് കണ്ടു പഠിക്കണം.

മനുഷ്യൻ അലക്ഷ്യമായി എറിഞ്ഞ കാലിയായ കാനുകളും പേപ്പറുകളും കൊത്തിയെടുത്ത് ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുന്ന കാക്കയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണ് 38 സെക്കൻഡ് മാത്രമുള്ള വീഡിയോ. ചവറുകൾ ഓരോന്നായി കൊത്തിയെടുത്ത് ചവറ്റുകൊട്ടയിലേക്ക് പറന്ന് നിക്ഷേപിക്കുകയാണ് കാക്ക.

മിനിറ്റുകൾക്കകം നിരവധി പേരാണ് വീഡിയോ പങ്കുവെക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. 

Tags:    
News Summary - Crow collects garbage and throws it in dustbin viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.