Posted On
date_range Updated On
date_range ദിവസവും നനഞ്ഞെത്തുന്ന പൂച്ച; കാരണം വെളിപ്പെടുത്തുന്ന വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
മൃഗങ്ങൾ തമ്മിലുള്ള അപൂർവ സൗഹൃദം പലപ്പോഴും സമൂഹമാധ്യമങ്ങൾ കീഴടക്കും. അത്തരത്തിൽ അരുമയായ പൂച്ചയും മാനും തമ്മിലുള്ള ഒരു സൗഹൃദമാണ് ഇപ്പോൾ വൈറൽ.
'ഇൗ നിമിഷം വരെ അവളുടെ അരുമയായ പൂച്ച ദിവസവും നനഞ്ഞെത്തുന്നത് എന്തുകൊണ്ടാണെന്ന് മനസിലായിരുന്നില്ല' -എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂച്ചയെ നാവുകൊണ്ട് നക്കിതുടക്കുന്ന മാനിനെയും ആസ്വദിക്കുന്ന പൂച്ചയെയുമാണ് വിഡിയോയിൽ കാണാൻ സാധിക്കുക. മാൻ പൂച്ചയുമായി സൗഹൃദം പങ്കിടാൻ സ്ഥിരമായെത്താറുണ്ടെന്നും പറയുന്നു.
വിഡിയോ സമൂഹമാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുക്കുകയും ചെയ്തു. വിഡിയോക്ക് താഴെ നിരവധി പേരാണ് മൃഗങ്ങൾ തമ്മിലുള്ള അപൂർവ സൗഹൃദത്തിെൻറ കഥകൾ പങ്കുവെച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.