തീ പടരുന്ന ബഹുനില കെട്ടിടത്തിന്​ മുകളിൽനിന്ന്​ താ​േഴക്ക്​ ചാടുന്ന പൂച്ച -വൈറൽ വിഡിയോ

ചിക്കാഗോ: എങ്ങനെ​ വീണാലും നാലു​ കാലിൽ താഴെയെത്തുന്നവരാണ്​ പൂച്ചകൾ. ​തീപടർന്നതോടെ ബഹുനില കെട്ടിടത്തിന്​ മുകളിൽനിന്ന്​ രക്ഷപ്പെടാൻ ചാടുന്ന ഒരു പൂച്ചയുടെ വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

അമേരിക്കയിലെ ചിക്കാഗോയിലാണ്​ സംഭവം. ചിക്കാഗോയിലെ ബഹുനില കെട്ടിടത്തിന്​ തീപിടിക്കുകയായിരുന്നു. അഗ്​നിരക്ഷ സേന ഉടൻ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനവും ആരംഭിച്ചു. തീപിടിത്തത്തിന്‍റെ വിഡിയോ ഉദ്യോഗസ്​ഥരിലൊരാൾ പകർത്തുന്നതിനിടെയാണ്​ പൂച്ചയു​ടെ രക്ഷപ്പെടൽ.

തീ പടരുന്ന കെട്ടിടത്തിന്​ മുകളിൽനിന്ന്​ കറുത്ത നിറത്തിലുള്ള പൂച്ച താഴേക്ക്​ ചാടുന്നത്​ വിഡിയോയിൽ കാണാം. കെട്ടിടത്തിന്​ മുമ്പിലെ പുൽത്തകിടിയിലേക്കാണ്​​ പൂച്ചയുടെ വീഴ്​ച്ചയും. ശേഷം പൂച്ച ഓടി​മറയുന്നതും വിഡിയോയിൽ കാണാം. ചിക്കാഗോ ഫയർ മീഡിയ​യാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​.

കെട്ടിടത്തിന്​ മുകളിൽനിന്ന്​ വീണ പൂച്ചക്ക്​ പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിലെ തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

Tags:    
News Summary - Cat jumps off fifth floor to save itself from fire, bounces a bit, runs off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.