വൈറലായ സിപ് ലൈന്‍ ‘ഗ്രാഫിക്സ് ഒട്ടക’ വിഡിയോ
Posted On
date_range Updated On
date_range സിപ് ലൈനിൽ ‘ഒട്ടകയാത്ര’; വിഡിയോ വൈറല്‍
റാസല്‍ഖൈമ: റാക് ജബല്‍ ജെയ്സിലെ ലോകത്തിലെ ഏറ്റവും നീളമേറിയ സിപ് ലൈനിലൂടെയുള്ള ഒട്ടകത്തിന്റെ സാഹസിക യാത്ര വിഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ്. യു.എ.ഇയിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് ഒട്ടകത്തിന്റെ സിപ്ലൈന്‍ യാത്രയുടെ ഗ്രാഫിക്സ് വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
കുറഞ്ഞ സമയത്തില്‍ 25,000ലേറെ പേരാണ് ഒട്ടകത്തിന്റെ സിപ് ലൈൻ യാത്രയുടെ വിഡിയോ വീക്ഷിച്ചത്. ‘ഗ്രാഫിക്സ് ഒട്ടക’മാണെന്ന് സൂചിപ്പിച്ചാണ് ട്രാവല്‍സ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും നെറ്റിസണ്‍മാര്‍ ഒട്ടകത്തിന്റെ സാഹസിക യാത്രക്ക് കൗതുകമുളവാക്കുന്ന അടിക്കുറിപ്പുകളുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.