Posted On
date_range Updated On
date_range തീപടരുന്ന കെട്ടിടത്തിന്റെ ഒമ്പതാംനിലയിൽനിന്ന് യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാക്കൾ -വിഡിയോ
മോസ്കോ: ബഹുനില കെട്ടിടത്തിൽ തീ പടരുന്നതിനിടെ യുവതിയെ അതിസാഹസികമായി രക്ഷിച്ച് രണ്ടുയുവാക്കൾ. റഷ്യയിലെ മോസ്കോയിൽ ജനുവരി 29നാണ് സംഭവം.
രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. തീപടരുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയിലായിരുന്നു യുവതി. തൊട്ടുതാഴെയുള്ള നിലയിലെ ജനലിലൂടെ യുവാക്കൾ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
എട്ടാംനിലയിലെ ജനലിൽ തൂങ്ങിപിടിച്ചുനിന്ന യുവാക്കൾ യുവതിയെ ജനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ടുപേർക്കും പരിക്കേറ്റു. ഒരാളുടെ കൈയിൽ പൊള്ളലേൽക്കുകയും മറ്റൊരാളുടെ കൈ ജനലിലെ ഗ്ലാസിൽ തട്ടി മുറിയുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഡിയോ വൈറലായതോടെ യുവാക്കൾക്ക് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തി. Brave Samaritans rescue girl from burning building in Russia
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.