Posted On
date_range Updated On
date_range ഇലച്ചുരുളിനുള്ളിൽ ഒരു കുഞ്ഞുകൂട്; നെറ്റിസൺസിനെ ആശ്ചര്യപ്പെടുത്തി കുരുവിക്കൂട് -VIDEO
കൂടൊരുക്കാൻ വിദഗ്ധരാണ് പക്ഷികൾ. പല തരത്തിലുള്ള, കൗതുകമേറിയ കൂടുകൾ മെനഞ്ഞെടുക്കുന്ന പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. ഇലച്ചുരുളിൽ ഒരുക്കിയ ഒരു കുഞ്ഞു പക്ഷിക്കൂടാണ് ഇപ്പോൾ ഇന്റർനെറ്റിൽ കൗതുകം നിറക്കുന്നത്.
സാധാരണ മരച്ചില്ലയിലും മറ്റുമാണല്ലോ പക്ഷികൾ കൂടൊരുക്കാറ്. എന്നാൽ, വൈറലായ വിഡിയോയിൽ കാണാനാവുക വലിയൊരു ഇലയ്ക്കുള്ളിൽ പക്ഷി കൂടൊരുക്കിയതാണ്. ഇല ചുരുട്ടി അതിനുള്ളിൽ കൂട് കൂട്ടിയിരിക്കുകയാണ്. മാത്രമല്ല, കൂട്ടിൽ മുട്ടകളുമുണ്ട്.
Nature is beautiful.. pic.twitter.com/p9U4WZwgUX
— Buitengebieden (@buitengebieden_) June 2, 2021
പ്രകൃതി ഒരുക്കുന്ന വിസ്മയമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു. അതേസമയം, ഇലകൊഴിയുമ്പോൾ കൂടും മുട്ടകളും നശിച്ചുപോകുമല്ലോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.