ഈ എ.ടി.എമ്മിൽ പണമില്ല, പകരം മുടി വെട്ടും; വൈറലായി ‘ഹെയർ സലൂൺ എ.ടി.എം’

പട്ണ: ബീഹാർ തലസ്ഥാനമായ പട്ണയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എ.ടി.എം. എന്നാൽ അതിൽ കയറി പണമെടുക്കാമെന്നുവെച്ചാൽ അത് നടക്കില്ല. പകരം വേണമെങ്കിൽ അൽപ്പം മുടി വെട്ടാം. ബിഹാറിലെ ദാനാപൂർ എന്ന പ്രദേശത്തുനിന്നുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് ഹെയർ സലൂണാക്കി മാറ്റിയത്. ഈ എ.ടി.എം സലൂണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ​ചെയ്തു.

എസ്.ബി.ഐയുടെ ഒരു എ.ടി.എം കിയോസ്ക് ബോർഡുള്ള ഒരു മുറിയിലാണ് ഹെയർ സലൂൺ പ്രവർത്തിക്കുന്നത്. എ.ടി.എമ്മിനകത്ത് പ്രവർത്തിക്കുന്ന സലൂണിന്റെ ഈ ദൃശ്യങ്ങൾ പലരും പകർത്തി സാമൂഹിക മാധ്യമങ്ങളിലിട്ടതുമുതൽ ഇവിടെ ആളുകളുടെ തിരക്കാണെന്നാണ് റിപ്പോർട്ട്.

ഈ സ്ഥലത്ത് മുമ്പ് ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം പ്രവർത്തിച്ചിരുന്നു. എന്നാൽ കുറച്ചു നാളുകൾക്കുമുമ്പ് ഈ എ.ടി.എം അടച്ചുപൂട്ടി. എന്നാൽ എ.ടി.എമ്മിന്റെയോ എസ്.ബി.ഐയുടേയോ അടയാളങ്ങൾ ഒഴിവാക്കിയിരുന്നില്ല. ഒഴിഞ്ഞുകിടന്നിരുന്ന ഈ സ്ഥലം പിന്നീട് സ്ഥലമുടമ വാടകക്ക് നൽകുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ ഒരു സലൂൺ തുടങ്ങുന്നത്. അപ്പോഴും എസ്.ബി.ഐ എ.ടി.എമ്മിന്റെ ചിഹ്നങ്ങൾ അവിടെ തുടർന്നു. പലരും എ.ടി.എമ്മാണെന്ന് തെറ്റിദ്ധരിച്ച് പണം പിൻവലിക്കാൻ വേണ്ടി ചെല്ലുമ്പോൾ അകത്ത് ബാർബർ ഷോപ്പ് പ്രവർത്തിക്കുന്നത് കണ്ട് അമ്പരക്കുന്നത് പതിവായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

വീഡിയോ വൈറലായതിനെത്തുടർന്ന് എസ്‌.ബി.‌ഐ അധികൃതർ ഇപ്പോൾ സലൂണിന്റെ പുറത്തുനിന്ന് ബോർഡും ലോഗോയും നീക്കിയതായി റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Bihars salon ATM gets a makeover as SBI removes logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.