Posted On
date_range Updated On
date_range നെറ്റിയിൽ ഭർത്താവിന്റെ പേര് ടാറ്റൂ ചെയ്തു; യുവതിയുടെ വിഡിയോ വൈറൽ
ബംഗളൂരു: പ്രണയത്തിന് അതിരുനിർണയിക്കാൻ പ്രയാസമാണ്. പലരുടെ പ്രകടനങ്ങൾ നമ്മുടെ ചിന്തകൾക്ക് പോലും പിടിനൽകാത്ത വിധം അസാധാരണമായി മാറാറുണ്ട്. ഇവിടെ, ഭർത്താവിനോടുള്ള സ്നേഹം വിചിത്രമായി പ്രകടിപ്പിച്ച യുവതിയുടെ വിഡിയോ ആണ് വൈറലായത്. നെറ്റിയിൽ ഭർത്താവിന്റെ പേര് ടാറ്റു ചെയ്തതാണ് തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത്.
ബംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോയാണ് ഈ വൈറലായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തത്.
സതീഷ് എന്ന പേര് ടാറ്റൂ മെഷീൻ ഉപയോഗിച്ച് യുവതിയുടെ നെറ്റിയിൽ എഴുതി ചേർക്കുന്ന വിഡിയോ ഇതുവരെ 12.5 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.