സൂപ്പിൽ പ്ലാസ്റ്റികിന്‍റെ അംശം; എരിവുള്ള ചൂടൻ സൂപ്പ്​ മാനേജറുടെ മുഖത്തൊഴിച്ച സ്​ത്രീക്കെതിരെ കേസ്​ -വിഡിയോ

ടെക്​സസ്​: സൂപ്പിൽ​ ഉരുകിയ പ്ലാസ്റ്റികിന്‍റെ അംശം ലഭിച്ചതിനെ തുടർന്ന്​ റസ്റ്ററന്‍റ്​ മാനേജരുടെ മുഖത്ത്​ എരിവുള്ള ചൂടൻ സൂപ്പ്​ ഒഴിച്ച്​ സ്​ത്രീ. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതിന്​ പിന്നാലെ സ്​ത്രീക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തു.

ടെക്​സസ്​ ടെംബിൾ സിറ്റിയിലെ സോൾ ​ഡി ജലിസ്​കോ മെക്​സിക്കൻ​ ചെയിൻ റസ്റ്ററന്‍റിലാണ്​ സംഭവം. പ്ലാസ്റ്റിക്​ കണ്ടെയ്​നറിലെ സൂപ്പുമായെത്തിയ സ്​ത്രീ മാനേജരോട്​ ദേഷ്യപ്പെടുന്നത്​ വിഡിയോയിൽ കാണാം. സമീപം തുറന്നുവെച്ച സൂപ്പും ഉരുകിയ പ്ലാസ്റ്റിക്​ മൂടിയും കാണാനാകും. മാനേജർ ജാനെല്ലെ ബ്രോലാൻഡിനോട്​​ ദേഷ്യ​​െപ്പടുന്ന അവർ ഉടൻ തന്നെ ചൂടൻ സൂപ്പ്​  മുഖത്തേക്ക്​ ഒഴിക്കുകയായിരുന്നു. ടിക്​ടോകിൽ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.

മാനേജറിന്​ മാരകമായ പൊള്ളലേറ്റിട്ടില്ല. സ്​ത്രീ മുഖത്തേക്ക്​ സൂപ്പ്​ ഒഴിച്ച അനുഭവം തന്നെ മാനസികമായി തളർത്തിയെന്ന്​ ജാനെല്ലെ പറയുന്നു.

Full View

ടെംബിൾ പൊലീസ്​ സ്​ത്രീക്കെതിരെ കേസെടുത്തു. ക്രിമിനൽ കുറ്റങൾ ചുമത്തിയാണ്​ കേസ്​. പൗരൻമാർ ഇത്തരത്തിൽ പെരുമാറുന്നതിനോട്​ ​േയാജിക്കാൻ കഴിയില്ലെന്നും മോശം സേവനങ്ങൾ ലഭിച്ചാൽ സിവിൽ അവകാശങ്ങൾക്കായി നിയമവിധേയമായി പോരാടണമെന്നും ടെംബിൾ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Angry restaurant customer throws steaming soup in managers face Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.