തലയിൽ തലകുത്തിനിന്ന്​ സഹോദരൻമാർ നടന്നുകയറിയത്​ 100 പടികൾ; ഓടിക്കയറിയത്​ ഗിന്നസ്​ ബുക്കിലേക്കും -വിഡിയോ

ലയിൽ തലകുത്തിനിന്ന്​ 100 പടികളിലൂടെ​ വിയറ്റ്​നാമീസ്​ സഹോദരൻമാർ നടന്നുകയറിയത്​ ഗിന്നസ്​ ബുക്കിലേക്ക്​. 53 സെക്കന്‍റുകൊണ്ടാണ്​ 100 പടികൾ ഈ സഹോദരൻമാർ സാഹസികമായി താണ്ടിയത്​.

37കാരനായ ജിയാങ്​ ക്വോക്​ കോയും 32കാരനായ ജിയാങ്​ ക്വോക്​ എൻഗിപ്പുമാണ്​ സാഹസികതക്ക്​ പിന്നിൽ. ഡിസംബർ 23ന്​ സ്​പെയിനിലെ സെന്‍റ്​ മേരീസ്​ കത്തീഡ്രലിലായിരുന്നു ഇരുവരുടെയും സാഹസിക അഭ്യാസം.

സർക്കസുകാരായ ഇരുവർക്കും 2016​ൽ ഇതേ റെക്കോഡ്​ ​സ്വന്തമായിരുന്നു. അന്ന്​ 90 പടികൾ 52സെക്കന്‍റുകൊണ്ടാണ്​ ഇരുവരും താണ്ടിയത്​.

ഒരാളുടെ തലയിൽ മറ്റൊരാൾ തലകുത്തിനിന്നശേഷം കൈകളും കാലുകളും ബാലൻസ്​ ചെയ്യും. ഇതേ സമയം നിലത്തുനിൽക്കുന്ന ആൾ പടികൾ കയറും. ഇരുവരുടെയും റെക്കോഡ്​ നടത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി.

Full View

53 സെക്കന്‍റിനുള്ളിൽ 100 പടികൾ കയറി റെക്കോഡ്​ നേടിയതിൽ അത്​ഭുതവും സന്തോഷവും തോന്നുന്നുവെന്ന്​ സഹോദരൻമാരിൽ ഒരാൾ പറഞ്ഞു. ദിവസങ്ങൾ നീണ്ട പരിശീലനത്തോടെ ഞങ്ങൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നു. രാവിലെ മുതൽ രാത്രിവരെ പരിശീലനം തുടരും. കാലാവസ്ഥയും പ്രതികൂലമായിരുന്നു. അഞ്ചുവർഷം മുമ്പ്​ ഞങ്ങൾ 90 പടികൾ 52 സെക്കന്‍റിനുള്ളിൽ കയറിയിരുന്നു. പുതിയ റെക്കോർഡിൽ വളരെയധികം സന്തോഷം തോന്നുന്നു -​മറ്റൊരാൾ വിഡിയോയിൽ പറഞ്ഞു.

Full View

90 പടികളാണ്​ കത്തീഡ്രലിനുള്ളത്​. പരിപാടിക്കായി 10 പടികൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. പുതിയ പടികൾ മറ്റുള്ളവയെപ്പോലെ ആയിരുന്നില്ല. ഉയരവും നിർമാണത്തിന്​ ഉപയോഗിച്ച വസ്തുക്കളുമെല്ലാം വ്യത്യസ്തമായിരുന്നു. അതിനാൽ പുതിയ പടികൾ കയറാനായിരുന്നു ഏറ്റവുമധികം പരിശീലിച്ചതെന്നും അവർ പറയുന്നു.

Full View

2016ലെ ഇരുവരുടെയും റെക്കോഡുകൾ പെറുവിയൻ അക്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയൽ യെയ്​േകറ്റ്​ സാവേ​ദ്രയും 2018ൽ തകർത്തിരുന്നു. 91 പടികളാണ്​ ഇരുവരും അന്ന്​ നടന്നുകയറിയത്​.

Tags:    
News Summary - Vietnamese man climbs 100 stairs in 53 seconds with brother balanced on head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.