കേരളത്തിൽ ഹിന്ദുക്കൾക്ക് പോകാൻ പറ്റാത്ത ജില്ലയുണ്ടെന്ന് സ്വാമി; സ്‍പോട്ടിൽ പണികൊടുത്ത് അവതാരകൻ -വീഡിയോ വൈറൽ

തമിഴ് ചാനലിലെ ടോക്ക്ഷോയുടെ ഭാഗമായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷോയിൽ പ​ങ്കെടുത്ത സ്വാമിയുടെ ഒരു പരാമർശമാണ് രസകരമായ സംഭാഷണങ്ങളിലേക്ക് നയിച്ചത്. സംസാരത്തിനിടെ കേരളത്തിൽ ഹിന്ദുക്കൾക്ക് പോകാൻ പറ്റാത്ത ഒരു സ്ഥലമുണ്ടെന്നും പേര് മലപ്പുറം ആണെന്നും സ്വാമി പറയുന്നു. ഉടനെതന്നെ ഇടപെട്ട അവതാരകൻ അത് ശരിയല്ലെന്നും താനവിടെ പോയിട്ടുണ്ടെന്നും പറഞ്ഞു.


എന്നാൽ അവിടെനിന്നുള്ളവരാണ് തന്നോട് അങ്ങിനെ പറഞ്ഞതെന്നായി സ്വാമി. ഉടനെ അവതാരകൻ ഷോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന കാമറമാനെ ചൂണ്ടി അദ്ദേഹം മലപ്പുറത്ത് നിന്നുള്ളയാളാണെന്നും ഈ പറയുന്നത് ശരിയാണോ എന്നും ചോദിച്ചു. കാമറമാൻ അത് പാടെ നിഷേധിക്കുകയും അവിടെ ആർക്കും പോകാമെന്നും പറഞ്ഞതോടെ ഷോയിൽ ഉണ്ടായിരുന്നവർ കൂട്ടത്തോടെ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ബിഹൈൻഡ് വുഡ് എയർ എന്ന യൂട്യൂബ് ചാനലിലാണ് ടോക്ഷോ നടന്നത്. മലയാളത്തിലെ ട്രോൾ ഗ്രൂപ്പുകൾ വീഡിയോ ഏറ്റെടുത്തതോടെ വൈറലായി. സ്വാമിയുടെ പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും ധാരാളംപേർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.


'കരിപൂർ വിമാന അപകടം നടന്നപ്പോ ജാതിയും മതവും നോക്കി അല്ല അവിടത്തെ ജനങ്ങൾ ആൾക്കാരെ രക്ഷിച്ചത്....അതും കൊറോണ പീക് ടൈമിൽ.

വിവരം കെട്ട വർഗീയത ഉണ്ടാക്കി തമ്മിൽ തല്ലിക്കാൻ നോക്കുന്ന സംഘികളോട് പറഞ്ഞിട്ട് കാര്യം ഇല്ല'-ഒരാൾ കുറിച്ചു.



Full View

Tags:    
News Summary - Swamy says there is a district in Kerala that Hindus can not go to - Video Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.