അമ്മക്കിളി ഇല്ലാതായപ്പോൾ ആ കൈകൾ കരുതലായി; മുട്ടയിൽ നിന്ന്​ 'വിരിഞ്ഞ്​' കുഞ്ഞിക്കിളി​ പറക്കുന്നത്​ കാണാം

വിരിയാറായ മുട്ടയെ 'തനിച്ചാക്കി' അമ്മക്കിളി വിട പറഞ്ഞപ്പോൾ കരുതലോടെ കാത്തു ആ കൈകൾ. അമ്മക്കിളി ചത്തു​േപായപ്പോൾ ബാക്കിയായ മുട്ടയിൽനിന്ന്​ മഞ്ഞ ലവ്​ ബേർഡി​െൻറ കുഞ്ഞിനെ പുറത്തെടുത്ത്​ കരുതലോടെ വളർത്തി വലുതാക്കുന്ന ഒരു പക്ഷി സ്​നേഹിയുടെ വിഡിയോ ശ്രദ്ധേയമാകുകയാണിപ്പോൾ.

അതിസൂക്ഷ്മതയോടെ മുട്ട പൊട്ടിച്ച്​ ഭ്രൂണം പുറത്തെടുക്കുന്നതി​െൻറയും വളർത്തുന്നതി​െൻറയും വിവിധ ഘട്ടങ്ങളാണ്​ വിഡിയോയിലുള്ളത്​. എവിടെ വെച്ച്​, എന്ന്​ റെക്കോർഡ്​ ചെയ്​തതാണ്​ വിഡിയോ എന്ന്​ വ്യക്​തമല്ലെങ്കിലും ഇടക്ക്​ ചൈനയുടെ പതാക ദൃശ്യത്തിലുള്ളതിനാൽ ചൈനയിലാണ്​ സംഭവമെന്ന്​ കരുത​പ്പെടുന്നു.

വളരെ കരുതലോടെ മുട്ട പൊട്ടിക്കുന്നതിൽ നിന്നാണ്​ വിഡിയോ ആരംഭിക്കുന്നത്​. ഭ്രൂണം അൽപം വലുതാകു​േമ്പാൾ പാൽ നൽകി തുടങ്ങുന്നതാണ്​ പിന്നീട്​. 48.5 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ പാൽപ്പൊടി കലക്കി അത്​ 38.5 ഡിഗ്രി ചൂടിലാക്കി നൽകുന്നതാണ്​ കാണിക്കുന്നത്​. ക്രമേണ ചിറകുകൾ പൊട്ടിമുളച്ച്​ കുഞ്ഞ്​ വലുതായി വരുന്നു. മഞ്ഞ നിറം കൈവരിക്കുന്നതും വലുതായ ശേഷം കൈകളിൽ ഇരുന്ന്​ ധാന്യങ്ങൾ കൊത്തിത്തിന്നുന്നതും വിഡിയോയിലുണ്ട്​. വളർത്തിയയാൾ പറത്തി വിടു​േമ്പാൾ പറന്നുയരുന്ന കിളി അയാളുടെ കൈകളിൽ തന്നെ വന്നിരിക്കുന്നതും കാണാം.


Full View

  

Tags:    
News Summary - See how the bird egg was hatched after the mother died before hatching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.