തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര മുറ്റത്ത് കൊല്ലം അൽ ബദ്‍രിയ ദഫ്മുട്ട് സംഘം അവതരിപ്പിച്ച ദഫ്
തലശ്ശേരി: മുത്തപ്പൻ മടപ്പുര സന്നിധിയിൽ അയ്യപ്പ സ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ്മുട്ട് കലാകാരൻമാർ. മാപ്പിളപ്പാട്ടും പ്രവാചകന്റെ മദ്ഹുകളും ഈരടികളാക്കി മുത്തപ്പ സന്നിധിയിൽ അവർ നിറഞ്ഞാടി. തലശ്ശേരി താഴെചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര മുറ്റത്താണ് കൊല്ലം അൽ ബദ്‍രിയ ദഫ്മുട്ട് സംഘം ഇന്നലെ രാത്രി ദഫ് അവതരിപ്പിച്ചത്.
മനയത്തുവയൽ മുതൽ ക്ഷേത്രം വരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരൻമാർ അണിനിരന്നു. അറബിയും ഒട്ടകങ്ങളും, കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഡിസംബർ നാലിന് തുടങ്ങിയ ക്ഷേത്രമഹോത്സവം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.