തിരുവനന്തപുരം: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ള കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ ജില്ല നേതാക്കളടക്കം കാമ്പയിൻ ഏറ്റെടുത്തു.
രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ശബരിമല സ്വര്‍ണക്കൊള്ള മറയുകയും കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും ചെയ്ത പശ്ചാതലത്തിലാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.