‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് തിരിച്ചറിയുന്നു’; ജീവനൊടുക്കും മുമ്പ് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് യുവ മോഡൽ അഞ്ജലി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ശനിയാഴ്ചയാണ് മോഡലായ അഞ്ജലി വർമോറയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’ എന്നെഴുതിയ റീൽ ഇൻസ്റ്റഗ്രാമിൽ അഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുമുമ്പ് ‘മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’ എന്ന ടെക്സ്റ്റ് ഉൾപ്പെടുത്തിയ മറ്റൊരു റീലും പങ്കുവെച്ചിരുന്നു. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു അഞ്ജലിയെന്ന് സൂചിപ്പിക്കുന്നതാണ് ഇവയെന്ന രീതിയിൽ ചർച്ചകൾ സജീവമാണ്.

സമൂഹമാധ്യമങ്ങളിൽ പതിവായി പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്ന അഞ്ജലിക്ക് ഇൻസ്റ്റഗ്രാമിൽ 37,000ത്തിലേറെ ഫോളോവേഴ്സുണ്ട്. 23കാരിയായ മോഡൽ ജീവനൊടുക്കിയിടത്തുനിന്ന് ആത്മഹത്യാ കുറിപ്പോ മറ്റാർക്കെങ്കിലും പങ്കുള്ളതായുള്ള എന്തെങ്കിലും തെളിവോ ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത പൊലീസ്, ഇപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

മേയ് മൂന്നിന് സമാന രീതിയിൽ മറ്റൊരു മോഡലും സൂറത്തിൽ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിൽനിന്നുള്ള 19കാരി സുഖ്പ്രീത് കൗറാണ് സരോലിയിൽ ആത്മഹത്യ ചെയ്തത്. ഈ കേസിൽ മഹേന്ദ്ര രജ്പുത് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ യുവതിയെ ബ്ലാക്മെയിൽ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ആത്മഹത്യ പ്രേരണക്കും അതിക്രമത്തിനുമുള്ള കുറ്റം ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:    
News Summary - "Realised Am Nothing For You": Model's Last Post Before Dying By Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.