അയ്യപ്പ സംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? -കെ.പി. ശശികല; ‘പമ്പയിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മണിയറ ഒരുക്കിയിരിക്കുന്നു’

കോഴിക്കോട്: ശനിയാഴ്ച പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതി​രെ ആക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. സംഗമത്തിൽ വരുന്ന മുഖ്യമന്ത്രിയടക്കമുള്ളവർക്കായി പമ്പയിലെ ശബരിമല മരാമത്ത് ഓഫിസിൽ ‘മണിയറ’ ഒരുക്കിയിരിക്കുന്നതായി ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ എന്നും കുറിപ്പിൽ ​ചോദിച്ചു.

‘ഇത് പമ്പയിലുള്ള ശബരിമല ബോർഡ് മരാമത്ത് ഓഫിസ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ ഓഫിസിൽ ഒരു പണിയും നടക്കുന്നില്ല. പകരം അവിടെ മുഖ്യമന്ത്രിയടക്കമുള്ളവർക്കായി 'മണിയറ’ ഒരുക്കിയിരിക്കുന്നു. കട്ടിലുകൾ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫിസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ? ഒരു സംഗമത്തിനു വന്നവർ പന്തലിൽ സംഗമിച്ചങ്ങ് പോയാൽ പോരെ. എന്തിനാണ് മണിയറ? അതോ സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ’ -ശശികല ചോദിച്ചു.

20ന് ​രാ​വി​ലെ എ​ട്ടി​നാണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം തുടങ്ങുക. ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കു​ന്ന സം​ഗ​മം വൈ​കീ​ട്ട് 3.50ന് ​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ​ര​മ്പ​രാ​ഗ​ത വാ​ദ്യ​മേ​ള​ങ്ങ​ൾ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് 10.35ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​മീ​പ​ന​രേ​ഖ​യു​ടെ അ​വ​ത​ര​ണ​ത്തോ​ടെ ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കും.

ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ, സ്പി​രി​ച്വ​ൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട്, ശ​ബ​രി​മ​ല​യു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണം എ​ന്നീ മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ലാണ് ച​ർ​ച്ച നടക്കുക. ആ​ചാ​ര​നു​ഷ്ഠ​ന​ങ്ങ​ൾ, സ്ത്രീ​പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​വി​ല്ല. പ​മ്പാ​തീ​ര​ത്ത് മൂ​ന്ന് വേ​ദി​ക​ളി​ലാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.

പ്ര​ധാ​ന​വേ​ദി​യി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ക്കു​ക. ശ​ബ​രി​മ​യി​ലെ സു​സ്ഥി​ര​വി​ക​സ​നം എ​ങ്ങ​നെ വേ​ണം, മാ​സ്റ്റ​ർ പ്ലാ​നി​ന് വേ​ണ്ട 1072 കോ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യും. പാ​ന​ലി​സ്റ്റു​ക​ൾ​ക്ക് 15 മി​നി​റ്റ് സ​മ​യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ര​ണ്ടാം​വേ​ദി​യി​ൽ ആ​ത്മീ​യ ടൂ​റി​സം സാ​ധ്യ​ത​ക​ളെ ആ​ഗോ​ള ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കും. മൂ​ന്നാം​വേ​ദി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് തി​ര​ക്കി​ല്ലാ​തെ എ​ങ്ങ​നെ ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കാം, ഇ​തു​സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​വും മു​ന്നൊ​രു​ക്ക​വും അ​വ​ത​രി​പ്പി​ക്കും.

1.30ന് ​ഉ​ച്ച​ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് ര​ണ്ടു​മു​ത​ൽ പ്ര​ധാ​ന​വേ​ദി​യി​ൽ ഗാ​യ​ക​രാ​യ വി​ജ​യ് യേ​ശു​ദാ​സ്, അ​ഭി​ഷേ​ക് മ​ണി, സു​ധീ​പ് ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യും ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ശേ​ഷ​മാ​കും സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കു​ക. ദ​ർ​ശ​ന​ത്തി​ന് വി.​ഐ.​പി പ​രി​ഗ​ണ​ന ഉ​ൾ​പ്പെ​ടെ ന​ൽ​ക​രു​തെ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം പ​രി​പാ​ടി​യി​ലു​ണ്ടാ​കും.

അതേസമയം, കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി കഴിയാത്തതിനാൽ സംഗമത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചിട്ടും കൊട്ടാരത്തിലെ വലിയ തമ്പുരാനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ കൊട്ടാരം അറിയിച്ചിരുന്നത്. ശബരിമലയിൽ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ വികസനങ്ങൾ വരുന്നതിന് പന്തളം കൊട്ടാരത്തിന് അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിനിധികൾ അറിയിച്ചു.

‘2018ലെ കേസുകൾ കേസുകൾ പിൻവലിക്കുക എന്നതായിരുന്നു പന്തളം കൊട്ടാരം പ്രധാനമായും ആവശ്യപ്പെട്ട കാര്യം. ഇവ പിൻവലിക്കുന്നത് സംബന്ധിച്ച് ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന ബോർഡിന്‍റെ വാക്ക് വിലക്കെടുത്താണ് കൊട്ടാരം മുന്നോട്ടുപോയിരുന്നത്. എന്നാൽ യുവതീപ്രവേശന കേസുകൾ ഉടൻ പിൻവലിക്കില്ലെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. സുപ്രീംകോടതിയിലുള്ള കേസുകളിലും മുൻപുണ്ടായിരുന്ന നിലപാടുതന്നെ ആവർത്തിച്ച സർക്കാർ തീരുമാനം പ്രതിഷേധാത്മകവും, ഭക്തജനങ്ങൾക്ക് വേദനാജനകവുമാണ്. സർക്കാറും ദേവസ്വം ബോഡും ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താതെ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ചു കൊണ്ടു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മറിച്ചുള്ള തീരുമാനങ്ങളോട് യോജിക്കാനാകില്ല. കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി സെപ്റ്റംബർ 27നു മാത്രമേ കഴിയുകയുള്ളു. അതുവരെ ഇതുപോലെ ഉള്ള ചടങ്ങിൽ നിന്നും കൊട്ടാരം വിട്ടുനിൽക്കും’ -പന്തളം ​​കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.

Tags:    
News Summary - kp sasikala against ayyappa sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.