കൊച്ചി: ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ഉദ്യോഗസ്ഥർ നടത്തിയ അധിക്ഷേപവും ക്രൂരപീഡനവും ഇന്ത്യക്കാരുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ. ‘ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു കൊണ്ടാണ് അമേരിക്കയിലേക്ക് വന്നിറങ്ങിയത്... അവനെ അങ്ങോട്ടു പറഞ്ഞു വിട്ട മാതാപിതാക്കളും എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്....
ഇവരാരും വിചാരിച്ചിട്ടില്ല, ഇവനെ ഏതോ കൊടും ക്രിമിനലിനെ പോലെ കമിഴ്ത്തിക്കിടത്തി കൈകൾ പിറകിലേക്ക് വിലങ്ങിട്ടു പൂട്ടുമെന്ന്. എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല... എനിക്കും ഇതു പോലൊരു മകനുള്ളതാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങുന്ന അമേരിക്കക്കാരന്റെ പേപ്പർ നോക്കുമ്പോൾ അത് ശരിയല്ലെങ്കിൽ ഉടനേ അവനെ തറയിൽ കമിഴ്ത്തിക്കിടത്തി കൈകൾ പിറകിലേക്ക് ആക്കി വിലങ്ങിടുമോ ഇവിടെയുള്ളവർ എന്നാലോചിച്ചു നോക്കുക. എന്തായാലും അവനൊരു കുട്ടിയല്ലേ. ഇന്ത്യക്കാരുടെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത് ചോദിക്കേണ്ടയാൾ പ്രധാനമന്ത്രിയാണ്, മോദി. മോദിയും ജയശങ്കരനും ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് സമാധാനം പറയണം...’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ഈ ചിത്രം നിങ്ങൾ കണ്ടുവോ?
കഴിഞ്ഞ ദിവസം രാത്രി അമേരിക്കയിലെ നേവാർക്ക് എയർപോർട്ടി (Newark Airport)ൽ നിന്നുള്ള രംഗമാണിത്...
ആ കമിഴ്ന്നു കിടക്കുന്നത് ഒരു ഇന്ത്യൻ വിദ്യാർഥിയാണ്...
ആ കുട്ടിയുടെ ഇമിഗ്രേഷൻ പേപ്പറുകളിൽ എന്തെങ്കിലും കുറവുണ്ടായിരിക്കണം...
അവനത് അറിയാമെങ്കിൽ അവൻ നേരേ എയർപോർട്ടിലേക്ക് പോവില്ലല്ലോ...
മെക്സിക്കോ വഴിയും കമ്പി വേലി ചാടിയും അമേരിക്കയിലേക്ക് കടക്കുന്നവർ തങ്ങൾ കള്ളത്തരത്തിലൂടെ കടക്കുകയാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ചെയ്യുന്നതാണ്...
ഇവിടെ ഈ കുട്ടി സ്വപ്നേപി വിചാരിച്ചു കാണില്ല അവന്റെ കടലാസുകളിൽ പിശകുണ്ടെന്ന്...
അവൻ കരയുകയായിരുന്നു എന്നാണ് ഈ രംഗം ക്യാമറയിൽ പകർത്തിയ മറ്റൊരു ഇന്ത്യക്കാരൻ എഴുതിയിരിക്കുന്നത്... അയാൾക്ക് സങ്കടം സഹിക്കാൻ പറ്റാതെ ട്വിറ്ററിൽ ഇട്ടതാണ്...
ട്വിറ്ററിൽ ഇട്ടയാൾ പറഞ്ഞ കാര്യങ്ങൾ നമ്മളും ചിന്തിക്കുന്ന കാര്യങ്ങളാണ്.. അതായത്, ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു കൊണ്ടാണ് അമേരിക്കയിലേക്ക് വന്നിറങ്ങിയത്... അവനെ അങ്ങോട്ടു പറഞ്ഞു വിട്ട മാതാപിതാക്കളും എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്....
ഇവരാരും വിചാരിച്ചിട്ടില്ല, ഇവനെ ഏതോ കൊടും ക്രിമിനലിനെ പോലെ കമിഴ്ത്തിക്കിടത്തി കൈകൾ പിറകിലേക്ക് വിലങ്ങിട്ടു പൂട്ടുമെന്ന്...
എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല... എനിക്കും ഇതു പോലൊരു മകനുള്ളതാണ്...
നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങുന്ന അമേരിക്കക്കാരന്റെ പേപ്പർ നോക്കുമ്പോൾ അത് ശരിയല്ലെങ്കിൽ ഉടനേ അവനെ തറയിൽ കമിഴ്ത്തിക്കിടത്തി കൈകൾ പിറകിലേക്ക് ആക്കി വിലങ്ങിടുമോ ഇവിടെയുള്ളവർ എന്നാലോചിച്ചു നോക്കുക...
എന്തായാലും അവനൊരു കുട്ടിയല്ലേ....
ഇന്ത്യക്കാരുടെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെടുന്നത്...
ഇത് ചോദിക്കേണ്ടയാൾ പ്രധാനമന്ത്രിയാണ്... മോദി....
മോദിയും ജയശങ്കരനും ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് സമാധാനം പറയണം...
ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് താനാണ് ഒതുക്കിയത് എന്ന് ഒരു അമേരിക്കൻ പ്രസിഡന്റ് വിളിച്ചു പറഞ്ഞത് കുറഞ്ഞത് 12 തവണയാണ്...
മോദിയോ ജയശങ്കരനോ വാ തുറന്നിട്ടില്ല... സംഘഗണങ്ങളിലൊരുത്തൻ പോലും ഒന്നനങ്ങിയത് പോലുമില്ല....
ആ കുട്ടിയെ തിരിച്ചയച്ചു എന്നാണ് പറയപ്പെടുന്നത്. ആ കുട്ടി രക്ഷിതാക്കളുടെ അടുത്തെത്തിയോ എന്നു പോലും പറയാൻ ഇന്ത്യൻ കോൺസുലേറ്റിന് കഴിയുന്നില്ല....
ഇത്ര കണ്ട് ഇന്ത്യയെ നാണം കെടുത്തിയിട്ടും ഹിന്ദു രാഷ്ട്രക്കാർ വാ തുറക്കാൻ ഭയപ്പെടുന്ന ദയനീയ രംഗമാണ് ഇപ്പോൾ ലോകം കണ്ടു കൊണ്ടിരിക്കുന്നത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.