'മഹീന്ദ്ര ഥാർ ഓടിച്ച് കഴുതകൾ' വൈറലായി ഉപഭോക്താക്കളെ വഞ്ചിച്ച ഡീലർക്കെതിരെയുള്ള പ്രതിഷേധം

പുതിയ മഹീന്ദ്ര ഥാർ വാങ്ങിയ മഹാരാഷ്ട സ്വദേശയിയായ യുവാവിന് തന്‍റെ എസ്.യു.വി വലിയ പണി തരുമെന്ന് സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല. ഡീലറുടെ പക്കൽ പല തവണ പരാതിയുമായെത്തിയെങ്കിലും പ്രശ്നം പരിഹരിക്കുന്നില്ല എന്നു കണ്ടതോടെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു യുവാവ്. എന്തായിാലും വേറിട്ട പ്രതിഷേധം ഫലം കണ്ടുവെന്നാണ് സോഷ്യൽ മീഡിയയിലെ വൈറൽ വിഡിയോ തെളിയിക്കുന്നത്. മഹീന്ദ്രയിലെ പ്രാദേശിക ഡീലർഷിപ്പിനെതിരെയാണ് അസാധാരണമായ പ്രതിഷേധം അരങ്ങേറിയത്.

റോഡിലൂടെ രണ്ടു കഴുതകൾ മഹീന്ദ്ര ഥാർ റോക്‌സ് കെട്ടിവലിച്ച് നീങ്ങുകയും അതിനെ തെളിച്ചുകൊണ്ട് പതുക്കെ യുവാവ് നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇന്ത്യൻ ജെംസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഥാറിന്‍റെ ഷോറൂമിലേക്കുള്ള വിചിത്രമായ ഈ യാത്രയിൽ ആകൃഷ്ടരായ ചെറിയ ജനക്കൂട്ടവും യുവാവിനോടൊപ്പമുണ്ട്. ഥാറിൽ മറാത്തിയിൽ എഴുതി ഒട്ടിച്ച പോസ്റ്ററിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

"ഇവർ തകരാറുള്ള കാറുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നു." എന്നാണ് പോസ്റ്ററിലുള്ളത്.

താൻ വാങ്ങിയ പുതിയ വാഹനത്തിലെ തകരാറുകളെക്കുറിച്ചുള്ള പരാതികൾ കാർ ഡീലർ ആവർത്തിച്ച് അവഗണിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സ്വദേശി പരാതിപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇയാൾ പ്രതിഷേധത്തിനിറങ്ങിയത്. ഡീലർഷിപ്പിന് അവഗണിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിഷേധത്തെ സോഷ്യൽ മീഡിയ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. 



Tags:    
News Summary - Donkeys pull SUV in protest against dealership over ‘faulty car’; video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.