'ബി.ജെ.പിയെ അത്ര ഭയക്കണോ?, ഇസ്‌ലാമിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഭയക്കണം'; സി. രവിചന്ദ്രന്‍റെ തനിനിറം പുറത്തായെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സ്വതന്ത്ര ചിന്തകനെന്ന് അവകാശപ്പെടുന്ന യുക്തിവാദി നേതാവ് സി. രവിചന്ദ്രന്റെ ഒരു അഭിമുഖത്തിലെ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കേരളത്തില്‍ ഏറ്റവും ഭയക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ഇസ്‌ലാമിനെയുമാണെന്നാണ് അഭിമുഖത്തില്‍ സി. രവിചന്ദ്രന്‍ സ്ഥാപിക്കുന്നത്. ബി.ജെ.പിയെ അത്ര ഭയക്കേണ്ടെന്നും രവിചന്ദ്രൻ പറയുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ട് സംഗതികള്‍ എന്തൊക്കെയാണെന്ന് രവിചന്ദ്രൻ അഭിമുഖം ചെയ്യുന്നയാളോട് ചോദിക്കുകയായിരുന്നു. ഇതിന് 'എനിക്ക് അങ്ങനെ ഇവരെയൊന്നും ഭയമില്ല, പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയക്കണം' എന്ന് മറുവശത്തുള്ള വ്യക്തി ഉത്തരം പറയുന്നു. ഈ സമയം, രവിചന്ദ്രന്‍ ഇടക്ക് കയറി 'ഇസ്‌ലാമിനേയും ഭയക്കണം' എന്ന് പറയുകയാണ്.

ഇസ്‌ലാമിനേയും ഭയക്കണം എന്ന രവിചന്ദ്രന്‍റെ പ്രസ്താവനക്ക് 'ബി.ജെ.പിയേയും ഭയക്കണം' എന്ന് മറുവശത്തുള്ളയാള്‍ അഭിപ്രായപ്പെടുന്നു. ഇതോടെ, 'ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ' എന്ന് രവിചന്ദ്രന്‍ ചോദ്യമുന്നയിക്കുകയാണ്. ഇതോടെ മറുവശത്തിരിക്കുന്നയാള്‍ 'അത്രയും ഭയക്കണ്ട' എന്ന നിലപാടിലേക്ക് എത്തുന്നതായും വിഡിയോയില്‍ കാണാം.


(സി. രവിചന്ദ്രന്‍റെ വിവാദ അഭിമുഖത്തിൽ നിന്ന്)

നിരവധി പേരാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. രവിചന്ദ്രന്‍റെയുള്ളിലെ സംഘ്പരിവാർ അനുഭാവ മനോഭാവമാണ് പുറത്തുകാണുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - C Ravichandran interview supporting bjp goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.