Posted On
date_range Updated On
date_range അബദ്ധത്തിൽ കാലിലേക്ക് വെടിയുതിർത്ത് ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ; വൈറലായി സിസിടിവി ദൃശ്യങ്ങൾ
ലഖ്‌നോ: ഉത്തർപ്രദേശിലെ ലഖ്‌നോ കാനറാ ബാങ്ക് ശാഖയിലെ സുരക്ഷാ ജീവനക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തത് സ്വന്തം കാലിലേക്ക്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സെക്യൂരിറ്റി ജീവനക്കാരന്‍റെ ഡബിൾ ബാരൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിരുകയും കാലിന് പരിക്കേൽക്കുകയുമായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരന്‍റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡായ സുനിൽ മിശ്രയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിയുതിരുകയും അദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേൽക്കുകയുമായിരുന്നു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.