മുൻനിര ബ്രാൻഡഡ് ഇലക്ട്രോണിക് ഉപകരണങ്ങൾ ആമസോണ്‍ ക്ലിയറൻസ് സെയിലിലൂടെ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് മുന്നോടിയായി നടക്കുന്ന പ്രത്യേക സെയിലിൽ ഇഎംഐ സൗകര്യവും ലഭ്യമാണ്. കൂടാതെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സൗകര്യവുമുണ്ട്. 70% വരെ വിലക്കിഴിവുള്ള സ്മാർട്ട് ടിവികളാണ് സെയിലിൽ താരം. LG, Samsung, TCL തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ ഇതിൽ ഉൾപ്പെടുന്നു. മികച്ച ഓഫറിലൂടെ സ്വന്തമാക്കാനാകുന്ന ടീവികൾ പരിശോധിക്കാം.
ആമസോൺ ക്ലിയറൻസ് സ്റ്റോർ സെയിലിൽ എൽജി ക്യുഎൻഇഡി 55 ഇഞ്ച് 4കെ സ്മാർട്ട് ടിവിക്ക് 49% വരെ വില കിഴിവ്. 4കെ , webOS, ക്യുഎൻഇഡി (QNED) എന്നിവ ഇതിന്‍റെ പ്രധാന സവിഷേഷതകളാണ്. 49% കിഴിവിനൊപ്പം തന്നെ, ബാങ്ക്, ക്രെഡിറ്റ് കാർഡ് കൂടി ചേരുമ്പോൾ കുറച്ചുകൂടി ഓഫറുകൾ ലഭിക്കും. നിങ്ങളുടെ ഹോം എന്‍റർടെയ്ൻമെന്‍റ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനുള്ള ഈ അവസരം ഒട്ടും നഷ്ടപ്പെടുത്തരുത്.
സ്പെസിഫിക്കേഷനുകൾ
- സ്ക്രീൻ വലുപ്പം -55 ഇഞ്ച്
- റെസല്യൂഷൻ -4കെ അൾട്രാ എച്ച്.ഡി
- ടെക്നോളജി -ക്യുഎൻഇഡി
- സ്മാർട്ട് ഫീച്ചറുകൾ -webOS 2025, ThinQ AI, AI മാജിക് റിമോട്ട്, ബിൽറ്റ്-ഇൻ അലക്സയും ഗൂഗിൾ അസിസ്റ്റന്‍റ്, ആപ്പിൾ എയർപ്ലേ 2, ക്രോംകാസ്റ്റ്.
- കണക്റ്റിവിറ്റി -3 HDMI പോർട്ടുകൾ, 2 USB പോർട്ടുകൾ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ഇതർനെറ്റ്
ടിസിഎൽ 55 ഇഞ്ച് 4കെ അൾട്രാ എച്ച്.ഡി സ്മാർട്ട് ക്യുഎൽഇഡി ഗൂഗിൾ ടിവിക്ക് ആമസോൺ ക്ലിയറൻസ് സ്റ്റോർ സെയിലിൽ 70% കിഴിവ്. ഉയർന്ന നിലവാരമുള്ള ടിവിക്ക് ഇത്രയും വലിയ കിഴിവ് ലഭിക്കുന്നത് ഇത് ആദ്യമായാണ്.മികച്ച നിറങ്ങൾ നൽകുന്ന ക്യുഎൽഇഡി സാങ്കേതികവിദ്യയും, മികച്ച സ്ട്രീമിങ്ങിനായുള്ള ഗൂഗിൾ ടിവിയും മികച്ച കാഴ്ചാനുഭവം നൽകുന്നു. ഡോൾബി ഓഡിയോ ഉള്ള ഒരു പ്രീമിയം ടിവി ഇത്രയും മികച്ച വിലയിൽ സ്വന്തമാക്കാനുള്ള നല്ലൊരു അവസരമാണിത്, ഇത് നഷ്ടപ്പെടുത്തരുത്.
സ്പെസിഫിക്കേഷനുകൾ
- ഡിസ്പ്ലേ -55-ഇഞ്ച് 4കെ ക്യുഎൽഇഡി
- ഓഡിയോ -ഡോൾബി ഓഡിയോ
- പ്രത്യേക സവിശേഷതകൾ -ക്യുഎൽഇഡി ടിവി, ഡോൾബി വിഷൻ അറ്റ്മോസ്, HDR 10+, AiPQ പ്രോ പ്രോസസർ, ടി-സ്ക്രീൻ- പ്രോ, സ്ലിം ആൻഡ് യൂണി-ബോഡി ഡിസൈൻ, MEMC, 2 GB RAM+32 GB ROM
- കണക്റ്റിവിറ്റി ടെക്നോളജി -ഇഥർനെറ്റ്, HDMI, USB, Wi-Fi.
സാംസങ് 55 ഇഞ്ച് സ്മാർട്ട് നിയോ ക്യുഎൽഇഡി ടിവിക്ക് 60% കിഴിവ്. മികച്ച ബ്രൈറ്റ്നസും കോൺട്രാസ്റ്റും നൽകുന്ന എൻഇഒ ക്യുഎൽഇഡി സാങ്കേതികവിദ്യയാണ് ഈ ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ടിസെൻ ഒഎസ് പോലുള്ള സ്മാർട്ട് ഫീച്ചറുകളിലൂടെ കൂടുതൽ ആസ്വദിക്കാനും സാധിക്കുന്നു.
സ്പെസിഫിക്കേഷനുകൾ
- ഡിസ്പ്ലേ -55 ഇഞ്ച് 4കെ NEO ക്യുഎൽഇഡി
- ഓഡിയോ -ഡോൾബി അറ്റ്മോസ്
- റെസല്യൂഷൻ -4കെ
- റിഫ്രഷ് റേറ്റ് -100 Hz
- പ്രത്യേക സവിശേഷതകൾ -ഡി.എൽ.എൻ.എ മിറ്റിങ് ടാപ്പ് വ്യൂ, മൾട്ടി-വ്യൂ, വെബ് സർവിസ്, ഓട്ടോ ഗെയിം മോഡ് (ALLM), ഗെയിം മോഷൻ പ്ലസ്, ഡൈനാമിക് ബ്ലാക്ക് ഇക്യു, സറൗണ്ട് സൗണ്ട്, സൂപ്പർ അൾട്രാ വൈഡ് ഗെയിം വ്യൂ.
സാംസങ് 65 ഇഞ്ച് ക്യുഎൽഇഡി സ്മാർട്ട് ടിവിക്ക് ഇപ്പോൾ ആമസോൺ ക്ലിയറൻസ് സ്റ്റോർ സെയിലിൽ 34% കിഴിവ്. മികച്ച കളർ ക്വാളിറ്റിയും നൂതനമായ ക്യുഎൽഇഡിയും ഈ ടിവിക്ക് മികച്ച കാഴ്ചാനുഭവം നൽകുന്നു. സുഗമമായ സ്ട്രീമിങ്ങിനായി Tizen OSഉം ഉപയേഗിച്ചിട്ടുണ്ട്.
സ്പെസിഫിക്കേഷനുകൾ
- ഡിസ്പ്ലേ -65-ഇഞ്ച് 4കെ ക്യുഎൽഇഡി
- ഓഡിയോ -ഡോൾബി ഡിജിറ്റൽ പ്ലസ്
- റെസല്യൂഷൻ -4കെ
- റിഫ്രഷ് റേറ്റ് -50 Hz
- പ്രത്യേക സവിശേഷതകൾ -ക്വാണ്ടം പ്രോസസർ ലൈറ്റ് 4കെ, ക്വാണ്ടം എച്ച്.ഡി.ആർ|4കെ അപ്‌സ്കെയിലിങ്, ഡ്യുവൽ എൽ.ഇ.ഡി, ടൈസൺ ഒ.എസ്
ആമസോൺ ക്ലിയറൻസ് സ്റ്റോർ സെയിലിൽ കാർബൺ 40 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് എൽഇഡി ടിവിക്ക് 62% കിഴിവ്. മികച്ച ഫുൾ എച്ച്.ഡി റെസല്യൂഷനും ആൻഡ്രോയിഡ് സ്മാർട്ട് ഫീച്ചറുകളും മികച്ച കാഴ്ചാനുഭവം നൽകുന്നു.
സ്പെസിഫിക്കേഷനുകൾ
- ഡിസ്പ്ലേ -40-ഇഞ്ച് ഫുൾ എച്ച്.ഡി
- സ്മാർട്ട് ഫീച്ചറുകൾ -ആൻഡ്രോയിഡ് ടിവി
- ഓഡിയോ -ഡോൾബി ഓഡിയോ
- കണക്റ്റിവിറ്റി -എച്ച.ഡി.എം.ഐ (HDMI), യു.എസ്.ബി (USB), വൈഫൈ (Wi-Fi)
- റെസല്യൂഷൻ -1080 പി
- പ്രത്യേക ഫീച്ചറുകൾ -ആൻഡ്രോയിഡ് ടിവി, ഗൂഗിൾ അസിസ്റ്റന്‍റ്, ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, വോയ്‌സ് സെർച്ച് സ്മാർട്ട് റിമോട്ട്, ഒ.ടി.ടി ആപ്പുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.