ഗോവിന്ദ പൈ കോളജ് മഞ്ചേശ്വരം, യു.എ.ഇ അലുംനി സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്​

ഗോവിന്ദ പൈ കോളജ് യു.എ.ഇ അലുംനി ഓണോത്സവം

ദുബൈ: ഗോവിന്ദ പൈ കോളജ് (ജി.പി.എം) മഞ്ചേശ്വരം, യു.എ.ഇ അലുംനിയുടെ ആഭിമുഖ്യത്തിൽ ‘ജി.പി.എം ഓണം ഉത്സവ് 2K26’ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കോളജ് കാലത്തെ ഓർമകളും സൗഹൃദങ്ങളും പുതുക്കിയ ആഘോഷത്തിൽ അലുംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ജി.പി.എം കോളജ് യു.എ.ഇ അലുംനി പ്രസിഡന്‍റ് മുനീർ സോങ്കാലിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മൊയ്‌ദീൻ അലി സ്വാഗതം പറഞ്ഞു. ജെന്നി ഫ്ലവേഴ്‌സ് ഇന്‍റർനാഷനൽ എൽ.എൽ.സി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജെന്നി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ചടങ്ങിൽ അക്കാഫ് ഇവന്‍റ്സ് സെക്രട്ടറി കെ.വി. മനോജ്, ജോ. ട്രഷറർ ഷിബു മുഹമ്മദ്, ജോ. സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജി.പി.എം കോളജ് യു.എ.ഇ അലുംനി വൈസ് പ്രസിഡന്‍റ് പാരിജാത പ്രദീപ്, സീനിയർ മെമ്പർമാരായ വേലായുധൻ, സന്ദീപ് എന്നിവർ സംസാരിച്ചു. ട്രഷറർ ജഗത് കുമാർ നന്ദി പറഞ്ഞു.

ആയിഷ ഷമി, ദീപ ഭട്ട്, ഇന്ദുലേഖ വി. ഗണേഷ്, നിസാം സക്കറിയ, പ്രശാന്ത് വാണിയ, ലിനേഷ് ജോസ്, സുജിത് രാജ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്. അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ-കായിക പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

Tags:    
News Summary - Alumni Gather in Dubai for Govinda Pai College UAE Onam Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.