ലുലു-നൊസ്റ്റാള്‍ജിയ ‘റിഫ്ളെക്ഷന്സ്’ ബ്രോഷര്‍ പ്രകാശനം; ഡ്രോയിങ്-പെയിന്റിങ് മത്സരം നാളെ
അബൂദബി: വിവിധ ദേശക്കാരായ രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന ലുലു - നൊസ്റ്റാള്‍ജിയ ‘റിഫ്ളെക്ഷന്സ്’ ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരത്തിന്റെ (സീസണ് 8) ബ്രോഷര്‍ പ്രകാശനം ചെയ്തു. ലുലു അബൂദബി റീജിനല്‍ ഓഫീസില്‍ ലുലു ഗ്രൂപ്പ് അബൂദബി - അല്‍ ദഫ്റ ഡയറക്ടര്‍ അജയകുമാറാണ് പ്രകാശനം നിര്‍വഹിച്ചത്. നവംബര്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മുസഫ കാപിറ്റല്‍ മാളിലാണ് മത്സരങ്ങള്‍.
യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികള്‍ക്കായി നൊസ്റ്റാള്‍ജിയ അബൂദബിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18 വയസ്സുവരെയുള്ള വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് കളറിങ്, ചിത്രരചന - പെയിന്റിങ്, കൈയെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍..താൽപര്യമുള്ളവര്ക്ക് https://reflections.nostalgiauae.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ലുലു ഗ്രൂപ് നല്കുന്ന ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കുന്ന സ്കൂളിന് ലുലു ഗ്രൂപ്പിന്റെ പ്രത്യേക ട്രോഫിയും ഉണ്ടായിരിക്കും. മുഴുവന്‍ മത്സരാർഥികള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ അഹദ് വെട്ടൂര്‍, നൊസ്റ്റാള്‍ജിയ പ്രസിഡന്റ് മനോജ് ബാലകൃഷ്ണന്, ചീഫ് കോഓഡിനേറ്റര്‍ നാസര്‍ ആലങ്കോട്, ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീഹരി എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങൾക്ക്: 050 469 5607, 050 699 7246.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.