വസന്തകുമാർ അനുസ്മരണം

ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റിന്‍റെ നേതൃത്വത്തിൽ 15-ാമത് വസന്തകുമാർ അനുസ്മരണം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ സതീഷ് ഓമല്ലൂരിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളി സ്വാഗതം പറഞ്ഞു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടന്നൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ്​ റാഷിദ് കല്ലുംപുറം, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, ബൈജു രാഘവൻ, വി.പി. സുജിത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കൈരളി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത അനുസ്മരണ സമ്മേളനത്തിൽ ജിജു ഐസക് നന്ദി പറഞ്ഞു.

Tags:    
News Summary - Kairali Hosts Vasanthakumar Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.