കെ.ഇ.സി ‘പ്രവാസിതീരം സീസൺ 3’ വാർഷികാഘോഷം
അജ്മാൻ: പ്രവാസലോകത്ത് സൗഹൃദത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമുയർത്തി കാഞ്ഞിരപ്പള്ളി എക്സ്പാറ്റ്സ് കമ്യൂണിറ്റി (കെ.ഇ.സി യു.എ.ഇ) സംഘടിപ്പിച്ച വാർഷിക കുടുംബസംഗമം ‘പ്രവാസിതീരം സീസൺ 3’ അജ്മാനിൽ നടന്നു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറുകണക്കിന് പ്രവാസി കുടുംബാംഗങ്ങൾ പങ്കെടുത്തു. സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ആരിഫ് കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് സാബു മൊയ്തീൻ, ട്രഷറർമാരായ ജവാദ് കൊല്ലക്കൻ, ഫാരിസ് അൻസാർ, ജോ. സെക്രട്ടറിമാരായ അഷ്റഫ് ഇല്ലത്തുപറമ്പിൽ, മുഹമ്മദ് റിയാസ്, കമ്യൂണിറ്റി ഗാർഡിയൻമാരായ നിയാസ് അബ്ദുൽ സത്താർ, ഹനീഫ മുഹമ്മദ് ഇസ്മായിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിബു സലാം, നിസാർ കല്ലുങ്കൽ, മുഹമ്മദ് സജാസ്, നാസർ പി. മുസ്തഫ, റെൻസിൻ എം. ഉമ്മർ, മുഹമ്മദ് ഷാ, ഷാജി മുഹമ്മദ്, ഫഹദ് ആദം, അർഷാദ് ഖാൻ, തനൂഫ് ഫൈസി, റസീബ് റഷീദ്, അമീർ കബീർ, സൈദു നാസർ, നിബിൻ പി. സലിം എന്നിവർ നേതൃത്വം നൽകി.
കമ്യൂണിറ്റിയുടെ വളർച്ചക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും മികച്ച സംഭാവനകൾ നൽകിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് വർണപ്പകിട്ടേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.