മു​സ്ത​ഫ യൂ​സു​ഫ്

ലിപികളുടെ ചരിത്രവുമായി മലയാളിയുടെ ഡോക്യുമെന്ററി; പ്രദർശനം ഇന്ന് റിയാദിൽ

റി​യാ​ദ്: ക്രി​സ്തു​വി​ന് മു​മ്പു​ള്ള അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ സം​സ്കാ​ര​ത്തെ​യും ലി​പി​ക​ളെ​യും കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മ​ല​യാ​ളി പ്ര​വാ​സി യു​വാ​വ് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്റ​റി ഇന്ന്(വെ​ള്ളി​യാ​ഴ്ച) റി​യാ​ദി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

തൃ​ശ്ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി പ​ള്ളി​പ്പ​റ​മ്പി​ൽ മു​സ്ത​ഫ യൂ​സ​ഫ് ഒ​രു​ക്കി​യ ഏ​ഴ് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും അ​റ​ബി​യി​ലു​മാ​യി ത​യാ​റാ​ക്കി​യ ഈ ​ഡോ​ക്യു​മെ​ന്റ​റി റി​യാ​ദി​ലെ ഷോ​ല മാ​ളി​ൽ ന​ട​ക്കു​ന്ന കി​യ റി​യാ​ദ് മെ​ഗാ ക​ലോ​ത്സ​വ​ത്തി​ൽ വെ​ച്ച് വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കും.

പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പു​രാ​ത​ന 'അ​ൽ മു​സ്ന​ദ്' ലി​പി പ​രി​ച​യ​പ്പെ​ടാ​നും എ​ഴു​തി പ​ഠി​ക്കാ​നും, അ​ക്കാ​ല​ത്ത് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​റ്റ് ലി​പി​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും പ്ര​ത്യേ​ക പ​വ​ലി​യ​നും ഒ​രു​ക്കു​ന്നു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​പു​രാ​ത​ന ലി​പി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ത്ത​ര​മൊ​രു പ​വ​ലി​യ​ൻ ഒ​രു​ക്കു​ന്ന​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി എ​ന്നീ ഭാ​ഷ​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ വി​വ​ര ഫ​ല​ക​ങ്ങ​ളും, എ​ഴു​തി പ​രി​ശീ​ലി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള അ​ക്ഷ​ര​മാ​ല​യും പ​വ​ലി​യ​നി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, റി​യാ​ദി​ലെ പ്ര​മു​ഖ മ്യൂ​സി​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പൗ​രാ​ണി​ക ച​രി​ത്രം പ​ഠി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് 'മു​സി​രി​സ് ആ​ർ​ട്സ് ക്ല​ബ്' എ​ന്ന പേ​രി​ൽ ഒ​രു കൂ​ട്ടാ​യ്മ​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Expat Screens Ancient Scripts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.