റഹീസുൽ ഇസ്ലാം
Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ശാറാ ഹിറയിൽ താമസിക്കുന്ന മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി തൊട്ടികുളത്ത് റഹീസുൽ ഇസ്ലാം (50) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. 23 വർഷമായി പ്രവാസിയായിരുന്നു. പിതാവ്: അബ്ദുൽ ഖാദർ, മാതാവ്: മറിയുമ്മ, ഭാര്യ: ഫസീല, മക്കൾ: ഫാത്തിമത്ത് റീഷ്‌മ, റിദിൻ, റിസ റീൻ, സഹോദരങ്ങൾ: നജീർ, സുഹൈൽ, റജീന, റഹ്‌ന.
കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിംഗ് പ്രവർത്തർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.