ശ്രീനാരായണ ഗുരു അനുസ്മരണ പരിപാടി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ


ശ്രീനാരായണ ഗുരു അനുസ്മരണം ഇന്ന്

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണവും പ്രഭാഷണവും ഇന്ന് വൈകീട്ട് ആറിന് വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടക്കും. രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് എം.പിയാണ് ഇത്തവണ അനുസ്മരണ പ്രഭാഷണം നടത്തുന്നത്. സമകാലിക കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രസക്തിയും വരുംകാലങ്ങളിൽ അവ എങ്ങനെ വിലയിരുത്തപ്പെടുമെന്നതുമുൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾക്ക് വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഗുരുദർശനങ്ങൾക്കും ഉദ്ബോധനങ്ങൾക്കും ഏറെ പ്രസക്തിയുള്ള സാമൂഹിക സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും സംഘാടകർ പറഞ്ഞു. കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, സംഘാടക സമിതി ചെയർമാൻ അനു ചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരളവിങ് ട്രഷറർ സുനിത്ത് തെക്കടവൻ, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ, സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു, കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Sree Narayana Guru Muscat Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.