യൂത്ത്​ ലീഗ്​: സാബിർ ഗഫാർ ദേശീയ പ്രസിഡൻറാവും; ജനറൽ സെക്രട്ടറി സ്​ഥാനത്തേക്ക്​ ചരടുവലി സജീവം

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ കൗൺസിൽ വ്യാഴാഴ്ച  ബംഗളൂരുവിൽ നടക്കാനിരിക്കെ ഭാരവാഹിത്വത്തിനുവേണ്ടി ചരടുവലി സജീവം. വനിത ലീഗിനും എം.എസ്.എഫിനും ദേശീയ കമ്മിറ്റികൾ രൂപവത്കരിച്ചതിന് തുടർച്ചയായാണ് യൂത്ത് ലീഗിനും ദേശീയ കമ്മിറ്റിക്ക് രൂപം നൽകുന്നത്. ബംഗളൂരു ടൗൺഹാളിൽ നാളെ നടക്കുന്ന കൗൺസിൽ യോഗത്തിൽ കേരളത്തിൽനിന്ന് യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർമാരെയും നിയോജക മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാരെയുമാണ് ക്ഷണിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തി​െൻറ പൂർണ നിരീക്ഷണത്തിലാണ് ദേശീയ കൗൺസിൽ യോഗം ചേരുന്നത്.  തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ബംഗാൾ, ആന്ധ്ര, തെലങ്കാന,  മഹാരാഷ്ട്ര, യു.പി, ഡൽഹി, അന്തമാൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും സംബന്ധിക്കും. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ കാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി. അബ്ദുൽ വഹാബ്, സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് തുടങ്ങിയവർ പെങ്കടുക്കും.

പ്രസിഡൻറ് സ്ഥാനത്തേക്ക് പശ്ചിമബംഗാളിൽനിന്നുള്ള സാബിർ ഗഫാറിനെ തെരഞ്ഞെടുക്കാൻ ലീഗ് ദേശീയ നേതൃത്വത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. യൂത്ത് ലീഗ് പശ്ചിമബംഗാൾ ഘടകത്തി​െൻറ പ്രസിഡൻറാണ് ഇദ്ദേഹം. ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് നൽകാനാണ് ധാരണ. എന്നാൽ ആരെ ജനറൽ സെക്രട്ടറി ആക്കണമെന്നതിൽ സമവായമായിട്ടില്ല. പ്രഥമ കമ്മിറ്റി ആയതിനാൽ പ്രായത്തി​െൻറ കാര്യത്തിൽ ഇളവുനൽകാൻ ധാരണയായിട്ടുണ്ട്. 40 വയസ്സാണ് യൂത്ത് ലീഗിൽ അംഗത്വത്തിനുള്ള പരിധിയെങ്കിലും ഇത്തവണ കർക്കശമാക്കില്ല. പ്രായപരിധി കഴിഞ്ഞതിനാൽ സംസ്ഥാന ഭാരവാഹിത്വത്തിൽനിന്ന് മാറിയ മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലിയും മുൻ ജനറൽ സെക്രട്ടറി സി.കെ. സുബൈറുമാണ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തിന് രംഗത്തുള്ളത്. ഇരുവർക്കും വേണ്ടി സ്പോൺസർമാർ ചേരിതിരിഞ്ഞ് ചരടുവലി നടത്തിവരുകയാണ്. സമവായത്തിലൂടെ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ ലീഗ് ദേശീയ നേതാക്കൾ ശ്രമം നടത്തി വരുകയാണ്.

 

Tags:    
News Summary - youth league: sabir gafar become national president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.