മോഹച്ചുരം

വയനാട്ടുകാർക്ക് ചുരം ദുരിതപർവങ്ങളുടെ അടയാളമാണെങ്കിൽ അതിനുതാഴെയുള്ളവർക്ക് അതൊരു മായികക്കാഴ്ചയാണ്. അതു കയ റിയെത്തിയാലുള്ള ചേതോഹര ദൃശ്യങ്ങൾ അതിലേറെ നയനാനന്ദകരം. പാർലമ​​​െൻറ് തെരഞ്ഞെടുപ്പിലാണെങ്കിൽ ഈ ചുരത്തിനു മുക ളിലൊന്ന് കയറിക്കിട്ടാൻ ക്യൂ നിൽക്കുകയാണ് ആളുകൾ. സ്​ഥാനാർഥിക്കുപ്പായമിട്ട് വിജയത്തി​​​െൻറ ഹെയർപിൻ വളവുകൾ ക യറിയെത്താൻ കൊതിക്കാത്തവരില്ല പാർട്ടികളിൽ. യു.ഡി.എഫ്​ മുന്നണിക്ക് വളക്കൂറുള്ള മണ്ണിൽ വിജയസ്വപ്നങ്ങൾ എളുപ്പം പച്ചപിടിപ്പിക്കാമെന്ന മോഹം അതിലെ പ്രധാനപാർട്ടിയിൽ സ്​ഥാനാർഥിത്തള്ളിച്ചക്ക് വഴിയൊരുക്കും. ഹരിതാഭമായ മണ്ഡ ലത്തിൽ ചുരത്തിനുതാഴെ ലീഗി​​​െൻറ കടുംപച്ചയും ചേർന്നുനിൽക്കുമ്പോൾ മുകളിലിടറിയാൽ താഴ്ഭാഗം താങ്ങിനിർത്തുമെന ്ന മുൻകാലപാഠങ്ങളുമുണ്ട് കോൺഗ്രസ്​ സ്വപ്നങ്ങൾക്ക് നിറംപകരാൻ.

ക്യൂവിന്​ നീളം
വയനാടിനെ വരിക്കാനുള ്ള സ്വയംവരപ്പന്തലിൽ പത്തിരുപത് കോൺഗ്രസ്​ നേതാക്കളെങ്കിലുമിപ്പോൾ കാണും. ന്യൂനപക്ഷവോട്ടുകൾ നിർണായകമായ മണ് ഡലത്തിൽ മുസ്​ലിം സ്​ഥാനാർഥിക്കാവും കോൺഗ്രസ്​ മുൻഗണന നൽകുക. മണ്ഡലം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ് ഉ റക്കെപ്പറയുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖും വനിത നേതാവ് ഷാനിമോൾ ഉസ്​മാനുമാണ് സാധ്യതാപട്ടികയിൽ മുൻനിരയിലുള്ളത്. എ ഗ്രൂപ്പുകാരനായ സിദ്ദീഖി​​​െൻറ സ്​ഥാനാർഥിമോഹത്തിന് തടയിടാൻ ലോയേഴ്സ്​ കോൺഗ്രസ്​ അധ്യക്ഷൻ ടി. ആസഫലി അടക്കമുള്ളവരെ ഐ ഗ്രൂപ് ഉയർത്തിക്കാട്ടുന്നുണ്ട്. മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും വയനാടിനുമേൽ ഒരു കണ്ണുണ്ട്. മത്സരിക്കാൻ നിർബന്ധിതനായാൽ വടകര വിട്ട് വയനാട്ടിലേക്ക് വണ്ടികയറാനാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുപോലും താൽപര്യമ​െത്ര. പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയാറാണെന്ന് അന്തരിച്ച എം.പി എം.ഐ. ഷാനവാസി​​​െൻറ മകൾ അമീന ഷാനവാസും വ്യക്തമാക്കുന്നു. മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ അതത് ജില്ലകളിലെ നേതാക്കൾ പലരും കുപ്പായം തുന്നിവെച്ചിട്ടുണ്ട്.

കയറ്റത്തിനിടയിലെ തെന്നൽ
കോഴിക്കോട് പാർലമ​​​െൻറ് മണ്ഡലത്തി​​​െൻറ ഭാഗമായിരുന്ന കൽപറ്റ, സുൽത്താൻ ബത്തേരി, തിരുവമ്പാടി മണ്ഡലങ്ങളും കണ്ണൂരി​​​െൻറ ഭാഗമായിരുന്ന മാനന്തവാടിയും മലപ്പുറം ജില്ലയിലെ ഏറനാടും വണ്ടൂരും നിലമ്പൂരും ചേർന്നാണ് 2009ൽ വയനാട് പാർലമ​​​െൻറ് മണ്ഡലം രൂപം കൊള്ളുന്നത്. മൂന്നു ജില്ലകളിലായി ചുരങ്ങളും അടിവാരങ്ങളും കുന്നും മലയുമൊക്കെച്ചേർന്ന പുതിയ മണ്ഡലം രൂപം കൊണ്ടപ്പോൾ അതിന് സമാനഭാവം നൽകിയത് കുടിയേറ്റക്കാര​​​​െൻറ വിയർപ്പും കർഷക​​​​െൻറ അധ്വാനവുമൊക്കെച്ചേർന്ന അടിസ്​ഥാന സ്വഭാവമായിരുന്നു. മണ്ണിൽ പണിയെടുക്കുന്നവരും കർഷകത്തൊഴിലാളികളുമൊക്കെ നിർണായക ശക്തിയായ മണ്ഡലത്തിന്​ വലത്തോട്ടേക്കാണ് ചായ്​വ്​. മണ്ഡല പുനർനിർണയത്തിനുശേഷം സംസ്​ഥാനത്ത് യു.ഡി.എഫി​​​െൻറ ശക്തിദുർഗമായി വ്യാഖ്യാനിക്കപ്പെട്ട വയനാട് ആദ്യ തെരഞ്ഞെടുപ്പിൽതന്നെ അതിന് അടിവരയിട്ടു. എം.ഐ. ഷാനവാസ്​ അന്ന് ജയിച്ചുകയറിയത് 1,53,439 വോട്ടി​​​െൻറ റെക്കോർഡ് ഭൂരിപക്ഷത്തിന്. എൻ.സി.പി സ്​ഥാനാർഥിയായി രംഗത്തുണ്ടായിരുന്ന കെ. മുരളീധരൻ 99,663 വോട്ടുപിടിച്ചിട്ടും യു.ഡി.എഫി​​​െൻറ അടിത്തറക്ക് ഇളക്കമേറ്റില്ല.

സി.പി.ഐ സ്​ഥാനാർഥിയായി അന്ന് ഷാനവാസിനെ നേരിട്ടത് പിന്നീട് മുസ്​ലിംലീഗിലേക്ക് കൂടുമാറിയ അഡ്വ. എം. റഹ്മത്തുല്ലയായിരുന്നു. അഞ്ചുവർഷം പിന്നിട്ട് വീണ്ടും തെരഞ്ഞെടുപ്പുവന്നപ്പോൾ കഥയിൽ വലിയ മാറ്റമുണ്ടായി. അസുഖബാധിതനായി കുറേക്കാലം മണ്ഡലത്തിൽനിന്ന് വിട്ടുനിന്ന ഷാനവാസി​​​െൻറ അസാന്നിധ്യം പ്രചാരണ വിഷയമായി. ചുരത്തിനു മുകളിൽ ഷാനവാസ്​ വിരുദ്ധവികാരം പ്രകടമായിരുന്നു. എതിരാളിയായി ശക്തനായ സത്യൻ മൊകേരിയെ സി.പി.ഐ രംഗത്തിറക്കി. ഒന്നരലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലത്തിൽ 2014ൽ ഷാനവാസ്​ ജയിച്ചത് വെറും 20,870 വോട്ടുകൾക്ക്. വയനാട്ടിൽ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിൽ ഷാനവാസ്​ 8000ത്തിൽപരം വോട്ടുകൾക്ക് വീതം പിന്നിലായപ്പോൾ കൽപറ്റയിൽ 1880 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. തിരുവമ്പാടിയിൽ കേവലം 2385ഉം നിലമ്പൂരിൽ 3266ഉം വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന ഷാനവാസിനെ ലീഗ് കോട്ടകളായ ഏറനാടും വണ്ടൂരും യഥാക്രമം 18,838, 12,267 വോട്ടുകളുടെ ഭൂരിപക്ഷം നൽകി തുടർച്ചയായ രണ്ടാം തവണയും പാർലമ​​​െൻറിലെത്തിക്കുകയായിരുന്നു.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ വയനാട് പാർലമ​​​െൻറ് മണ്ഡലത്തിൽ ഉൾപെട്ട ഏഴിൽ നാലു നിയമസഭ മണ്ഡലങ്ങളിലും ജയിച്ചുകയറിയത് എൽ.ഡി.എഫ്. ഇടതുതരംഗത്തിലും വയനാട് പാർലമ​​​െൻറ് മണ്ഡലത്തിൽപെടുന്ന നിയോജകമണ്ഡലങ്ങളിൽനിന്ന് മൊത്തം 19,053 വോട്ടി​​​െൻറ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടായിരുന്നു. ബത്തേരി, ഏറനാട്, വണ്ടൂർ മണ്ഡലങ്ങൾ പതിനായിരത്തിലേറെ വോട്ടി​​​െൻറ ഭൂരിപക്ഷവുമായാണ് യു.ഡി.എഫിനൊപ്പംനിന്നത്. 2018 നവംബർ 21ന് കരൾരോഗബാധിതനായി ഷാനവാസ്​ മരണപ്പെട്ടശേഷം നിലവിൽ എം.പിയില്ലാത്ത അവസ്​ഥയിലാണ് വയനാട് മണ്ഡലം.

സുനീർ അല്ലെങ്കിൽ മൊകേരി
സി.പി.ഐക്ക് വിട്ടുകൊടുത്ത സീറ്റിൽ പാർട്ടി മുൻ മലപ്പുറം ജില്ല സെക്രട്ടറി പി.പി. സുനീർ ഇടത്​ സ്​ഥാനാർഥിയാകാനാണ് സാധ്യത കൂടുതൽ. മലപ്പുറത്തെ മണ്ഡലങ്ങളിൽ യു.ഡി.എഫ് കുതിപ്പിന് ഗതിവേഗം കുറക്കുകയെന്ന കണക്കുകൂട്ടലാണ് സുനീറിനെ പരിഗണിക്കുന്നതി​​​െൻറ പിന്നിലുള്ളത്. ഈയിടെ ജില്ല സെക്രട്ടറി പദം ഒഴിഞ്ഞ സുനീർ സംസ്​ഥാന എക്സിക്യൂട്ടിവിൽ വയനാടി​​​െൻറ ചുമതല വഹിക്കുന്നയാളാണ്. സാധ്യതകൾ കൂടുതൽ തെളിച്ചമുള്ളതാണെങ്കിൽ സത്യൻ മൊകേരി വീണ്ടും അവതരിച്ചാലും അതിശയിക്കാനില്ല. ലോക് താന്ത്രിക് ജനതാദളി​​​െൻറ തിരിച്ചുവരവും സി.കെ. ജാനുവുമായുള്ള ബാന്ധവവുമൊക്കെ വയനാട് മണ്ഡലത്തിൽ ഒന്നു പിടിച്ചുനോക്കാമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിന് നൽകുന്നുണ്ട്. ഒട്ടും പ്രതീക്ഷയില്ലാത്ത വയനാട് മണ്ഡലത്തിൽ എൻ.ഡി.എയുടെ ബാനറിൽ കഴിഞ്ഞ തവണത്തേതുപോലെ ബി.ജെ.പി സ്​ഥാനാർഥി തന്നെ രംഗത്തിറങ്ങിയേക്കും.

നിയമസഭ 2016

മാനന്തവാടി

ഒ.ആർ. കേളു
(എൽ.ഡി.എഫ്-
സി.പി.എം) -62,436
പി.കെ. ജയലക്ഷ്മി
(യു.ഡി.എഫ്^കോൺഗ്രസ്​)
-61,129
കെ. മോഹൻദാസ്​
(എൻ.ഡി.എ^ബി.ജെ.പി)
-16,230

ഭൂരിപക്ഷം:
1307

സുൽത്താൻ ബത്തേരി

ഐ.സി. ബാലകൃഷ്ണൻ
(യു.ഡി.എഫ്കോൺഗ്രസ്​) -75,747
രുഗ്​മിണി സുബ്രഹ്മണ്യൻ
(എൽ.ഡി.എഫ്-സി.പി.എം) -64,549
സി.കെ. ജാനു
(എൻ.ഡി.എ-ജെ.ആർ.എസ്​) -27,920

ഭൂരിപക്ഷം 11,198

കൽപ്പറ്റ

സി.കെ. ശശീന്ദ്രൻ
(എൽ.ഡി.എഫ്
സി.പി.എം) -72,959
എം.വി. േശ്രയാംസ്​കുമാർ
(യു.ഡി.എഫ്^ജനതാദൾ യു) -59,876
കെ. സദാനന്ദൻ
(എൻ.ഡി.എ-ബി.ജെ.പി)
-12,938

ഭൂരിപക്ഷം:
13,08

തിരുവമ്പാടി

ജോർജ് എം. തോമസ്​
(എൽ.ഡി.എഫ്-
സി.പി.എം) -62,324
വി.എം. ഉമ്മർ
(യു.ഡി.എഫ്^മുസ്​ലിം ലീഗ്) -59,316
ഗിരി പമ്പനാൽ
(എൻ.ഡി.എ-ബി.ഡി.ജെ.എസ്​)
-8749
ഭൂരിപക്ഷം:
3008

ഏറനാട്

പി.കെ. ബഷീർ
(യു.ഡി.എഫ്-മുസ്​ലിംലീഗ്) -69,048
കെ.ടി. അബ്​ദുറഹിമാൻ
(എൽ.ഡി.എഫ്-സി.പി.ഐ) -56,155
കെ.പി. ബാബുരാജൻ
(എൻ.ഡി.എ^ബി.ജെ.പി) -6055

ഭൂരിപക്ഷം:
12,893

വണ്ടൂർ

എ.പി. അനിൽകുമാർ
(യു.ഡി.എഫ്-കോൺഗ്രസ്​) -81,964
കെ. നിഷാന്ത്
(എൽ.ഡി.എഫ്-സി.പി.എം) -58,100
സുനിത മോഹൻദാസ്​
(എൻ.ഡി.എ-ബി.ജെ.പി) -9471

ഭൂരിപക്ഷം:
23,864

നിലമ്പൂർ

പി.വി. അൻവർ
(എൽ.ഡി.എഫ് ^സ്വതന്ത്രൻ) -77,858
ആര്യാടൻ ഷൗക്കത്ത്
(യു.ഡി.എഫ്^കോൺഗ്രസ്​) -66,354
എം. ഗിരീഷ് (എൻ.ഡി.എ-ബി.ഡി.ജെ.എസ്​) -12,284

ഭൂരിപക്ഷം:
11,504

ലോക്​സഭ 2014

എം.ഐ. ഷാനവാസ്​
(യു.ഡി.എഫ്^കോൺഗ്രസ്​) -377035
സത്യൻ മൊകേരി
(എൽ.ഡി.എഫ്-സി.പി.ഐ) -356165
പി.ആർ. രശ്മിൽനാഥ്
(എൻ.ഡി.എ-ബി.ജെ.പി) -80752

ഭൂരിപക്ഷം:
20870

Tags:    
News Summary - Wayanad loksabha constituancy-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.