തിരുവനന്തപുരം: പ്രകാശ് കാരാട്ടിന്‍െറ നേതൃത്വത്തിലെ പി.ബി കമീഷന്‍ ഗൗരവമായി കണ്ടത് ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്നുള്ള വി.എസ്. അച്യുതാനന്ദന്‍െറ ഇറങ്ങിപ്പോക്ക്. ഇതിന്‍െറപേരില്‍ വി.എസിനെ പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്താക്കണമെന്ന് കേന്ദ്ര കമ്മിറ്റിയില്‍ എ. വിജയരാഘവന്‍ അടക്കമുള്ള നേതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍, ഒൗദ്യോഗിക പക്ഷത്തുനിന്ന് ഇതിന് പൂര്‍ണ പിന്തുണ ലഭിച്ചില്ളെന്നത് ശ്രദ്ധേയമായി. കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം വി.എസിനെ കണ്ട ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അച്ചടക്ക നടപടിയെകുറിച്ച് വി.എസിനെ ധരിപ്പിച്ചിരുന്നു. സംസ്ഥാന ഘടകത്തിലെ പ്രാതിനിധ്യം സംബന്ധിച്ചും സൂചന നല്‍കി. സംസ്ഥാന സമ്മേളനത്തിലെ ഇറങ്ങിപ്പോക്ക് അച്ചടക്ക ലംഘനമായി സമ്മതിക്കുന്ന വി.എസിന്‍െറ കൂടി അറിവോടെയായിരുന്നു നേതൃത്വം, പി.ബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത്.
കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയ ജഗ്മതി സാങ്വാനെ പുറത്താക്കിയത് പോലെ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് വിജയരാഘവന്‍ ആവശ്യപ്പെട്ടത്. നടപടി എടുത്തേ പറ്റൂവെന്നും സംസ്ഥാന സെക്രട്ടേറിയറ്റിലോ സമിതിയിലോ ഉള്‍പ്പെടുത്താന്‍ ആവില്ളെന്നും മറ്റ് അംഗങ്ങള്‍ പറഞ്ഞപ്പോള്‍ നടപടി പ്രഖ്യാപിക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. ആവശ്യമായ തയാറെടുപ്പുകളുമായാണ് കേന്ദ്ര കമ്മിറ്റിയില്‍ എത്തിയതെങ്കിലും വി.എസ് യോഗത്തില്‍ സംസാരിച്ചില്ല.
സംസ്ഥാന നേതൃത്വത്തിന് എതിരെ വി.എസും അദ്ദേഹത്തിന്‍െറ അച്ചടക്ക ലംഘനങ്ങള്‍ക്ക് എതിരെ സംസ്ഥാന നേതൃത്വവും നല്‍കിയ പരാതികള്‍ പരിശോധിച്ച പി.ബി കമീഷന്‍ ഇവയില്‍ പ്രത്യേകിച്ച് ശിപാര്‍ശകള്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിഭാഗീയതയിലേക്കും പൊട്ടിത്തെറിയിലേക്കും സംസ്ഥാന ഘടകത്തെ നയിക്കാതെയും അതേസമയം, ഒഴിവാക്കാനാവാത്ത അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയും സമവായ പാതയാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉടനീളം സ്വീകരിച്ചിരിക്കുന്നത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ വി.എസ് ഗൂഢാലോചന നടത്തിയെന്ന ആക്ഷേപം പരിശോധിച്ച കമീഷന്‍ അക്കാര്യം വി.എസ് നിഷേധിച്ചെന്ന് വ്യക്തമാക്കി. കൂടങ്കുളം ആണവനിലയത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് തെറ്റാണെന്ന് വി.എസ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിതന്നെ അദ്ദേഹത്തെ ശാസിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഒരാള്‍ ഒരഭിമുഖത്തില്‍ ലാവലിന്‍ കേസില്‍ യഥാര്‍ഥ പ്രതി ഇ.കെ. നായനാര്‍ ആണെന്ന് പറഞ്ഞിട്ടും സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി പാര്‍ട്ടിയെ പ്രതിരോധിച്ചില്ളെന്ന വി.എസിന്‍െറ പരാതിയും കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. നായനാരെയും പാര്‍ട്ടിയെയും അഴിമതിക്കാരായി ചിത്രീകരിച്ചിട്ടും നേതൃത്വം അനങ്ങിയില്ളെന്നായിരുന്നു വി.എസിന്‍െറ ആരോപണം. ഇക്കാര്യം പിണറായിയോട് ചോദിച്ചെന്നും എന്നാല്‍, ഇക്കാര്യം തന്‍െറ ശ്രദ്ധയില്‍പെട്ടില്ളെന്നും ആരും ശ്രദ്ധയില്‍പെടുത്തിയില്ളെന്നുമാണ് മറുപടി പറഞ്ഞതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമ്മേളനത്തിന്‍െറ തലേദിവസം തനിക്കെതിരെ പ്രമേയം പാസാക്കിയത് ഭരണഘടനാ ലംഘനമെന്ന വി.എസിന്‍െറ പരാതിയും പരിഗണിച്ചു. ജനറല്‍ സെക്രട്ടറി അക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിട്ടും വി.എസ് ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേതൃത്വത്തിനെതിരെ കുറ്റപ്പെടുത്തല്‍ റിപ്പോര്‍ട്ടില്‍ ഇല്ലാതെ പോയതിനും പ്രധാന കാരണം വി.എസിന്‍െറ ഇറങ്ങിപ്പോക്കായിരുന്നു. കടുത്ത അച്ചടക്കലംഘനമെന്നാണ് കമീഷന്‍ ഇതിനെ വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.