കോഴിക്കോട്: ഇന്നത്തെ ഭരണാധികാരികളെപ്പോലെ പട്ടാളത്തിന്‍െറയും പൊലീസിന്‍െറയും അകമ്പടികൊണ്ടല്ല നെഹ്റു ജനഹൃദയം കീഴടക്കിയതെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ.കോഴിക്കോട് നടന്ന ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാനതല ശിശുദിനസന്ദേശ ബാലസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിന്‍െറ ആശയങ്ങള്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. അദ്ദേഹത്തിന്‍െറ ആശയങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ സംരക്ഷിക്കാനും ജാതിമത ചിന്തകളിലൂടെ വിഭാഗീയത സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്താനുമുള്ള ആര്‍ജവം പുതുതലമുറക്കുണ്ടാവണം.
ആജ്ഞാശക്തിയും സ്വീകാര്യതയും ദീര്‍ഘവീക്ഷണവുമായിരുന്നു അദ്ദേഹത്തിന്‍െറ മുഖമുദ്ര. പുതിയ കാലത്തിന്‍െറ ഏതു വെല്ലുവിളിയും നേരിടാന്‍ നെഹ്റുവിന്‍െറ പാത പിന്തുടരുന്നതിലൂടെ സാധിക്കുമെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.