Posted On
date_range Updated On
date_range സി.കെ ശ്രീധരന്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റും നീതികേടുമെന്ന് വി.ഡി സതീശൻ
പറവൂർ: പെരിയയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തോട് സി.കെ ശ്രീധരന്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റും നീതികേടുമെന്ന് വി.ഡി സതീശൻ. ആ കുഞ്ഞുങ്ങളുടെ കുടുംബത്തില്‍ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതില്‍ എന്ത് പ്രൊഫഷല്‍ എത്തിക്‌സാണുള്ളതെന്ന് സതീശൻ ചോദിച്ചു.
ഒരിക്കല്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ വീണ്ടും കെലപ്പെടുത്തുന്നതിന് തുല്യമാണ് ശ്രീധരൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസ് മുൻ കോൺഗ്രസ് നേതാവ് ശ്രീധരൻ പ്രതിഭാഗത്തിനായി ഏറ്റെടുത്തത് സംബന്ധിച്ച് മാധ്യമ പ്രവർത്തരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.