ദിനകരൻ തിരിച്ചെത്തി; മറ്റൊരു പിളർപ്പിലേക്ക്​ എ.​െഎ.എ.ഡി.എം.കെ

ചെ​െന്നെ: എ.​െഎ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകര​​​െൻറ തിരിച്ച്​ വ​രവോടെ പാർട്ടിയിൽ മറ്റൊരു പിളർപ്പിന്​ കളമൊരുങ്ങുന്നതായി റിപ്പോർട്ട്​. പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോവുമെന്നാണ്​ ദിനകരൻ അറിയിച്ചിരിക്കുന്നത്​. തന്നെ പാർട്ടിയിൽ നിന്ന്​ പുറത്താക്കാൻ ജനറൽ സെക്രട്ടറി ശശികലക്ക്​ മാത്രമേ അധികാരമുള്ളു എന്ന്​ ദിനകരൻ പറഞ്ഞു.

തിങ്കളാഴ്​ച ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ദിനകരൻ ശശികലയുമായി കൂടികാഴ്​ച നടത്തുമെന്നാണ്​ സൂചന. ശശികലയുമായുള്ള കൂടികാഴ്​ചക്ക്​ ശേഷമാവും ഭാവികാര്യങ്ങളെ കുറിച്ച്​  തീരുമാനമെടുക്കുക. ദിനകര​​​െൻറ തിരിച്ച്​ വരവിനെ ആശങ്കയോടെയാണ്​ പളനിസ്വാമി ക്യാമ്പ്​ നോക്കി കാണുന്നത്​. പാർട്ടിയിലെ ചില എം.എൽ.എമാരുടെയും എം.പിമാരുടെയും പിന്തുണ ദിനകരന്​ ലഭിക്കുമെന്നും ഇവർക്ക്​ ആശങ്കയുണ്ട്​. ദിനകര​​​െൻറ നിലപാടിനോട്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഒൗദ്യോഗികമായി പ്രതികരിക്കുമെന്നാണ്​  എ.​െഎ.ഡി.എം.കെയിലെ നേതാക്കൾ നൽകുന്ന സൂചന.

ജയലളിതയുടെ മരണത്തെ തുടർന്ന്​ എ.​െഎ.എ.ഡി.എം.കെ പാർട്ടിയിൽ രാഷ്​ട്രീയ അനിശ്​ചിതത്വം ഉടലെടുത്തിരുന്നു. ശശികല പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തുവെങ്കിലും അനധികൃത സ്വത്ത്​ സമ്പാദന കേസിൽ അറസ്​റ്റിലായതോടെ  ദിനകരന്​ അധികാരം കൈമാറുകയായിരുന്നു. പന്നീർശെൽവവുമായി രണ്ടില ചിഹ്​നത്തിന്​  തർക്കമുണ്ടാകുകയും ഇത്​ ലഭിക്കാൻ ദിനകരൻ കൈക്കൂലി നൽകി​യെന്ന ആരോപണം പുറത്ത്​ വരികയും ചെയ്​തതോടെയാണ്​ പ്രശ്​നങ്ങൾ പുതിയ വഴിത്തിരിവിൽ എത്തിയത്​.  ഇതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​  ദിനകരനെ അറസ്​റ്റ്​ ചെയ്​തതോടെ പളനിസ്വാമി പക്ഷം എ.​െഎ.എ.ഡി.എം.കെയിൽ പിടിമുറുക്കുകയായിരുന്നു. ദിനകര​​​െൻറ തിരിച്ച്​ വരവോടെ പുതിയ അധികാര വടം വലിക്കാവും എ.​െഎ.എ.ഡി.എം.കെയിൽ തുടക്കമാവുക.

Tags:    
News Summary - With TTV Dhinakaran back, AIADMK may suffer another split

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.