കെ.​എ​സ്.​യു: സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളെ ഇ​ന്ന​റി​യാം; മൂ​ന്ന്​ ജി​ല്ല​ക​ളി​ലെ ​േവാ​ട്ടും എ​ണ്ണും

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പുകളുടെ പോരാട്ടവേദിയായി മാറിയ കെ.എസ്.യു സംഘടന തെരെഞ്ഞടുപ്പി​െൻറ സംസ്ഥാനതല ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും. ഇതുവരെ വോെട്ടണ്ണിയ ജില്ലകളിൽ ‘എ’ ഗ്രൂപ്പിനായിരുന്നു മേധാവിത്വം. സമവായസാധ്യത പ്രതീക്ഷിച്ചിരുന്ന ‘െഎ’ക്ക് ചില ജില്ലകളിൽ അപ്രതീക്ഷിതതിരിച്ചടി നേരിട്ടു. തിരുവനന്തപുരത്ത് എ ഗ്രൂപ്പി​െൻറ വിജയപ്രതീക്ഷ പൊലിഞ്ഞു. സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, ദേശീയസമിതി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള വോെട്ടണ്ണൽ കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ പത്തിന് ആരംഭിക്കും. സംസ്ഥാന പ്രസിഡൻറ് ഉള്‍പ്പെടെ 40 ഭാരവാഹികളേയും നാല് ദേശീയസമിതി അംഗങ്ങളേയുമാണ് തെരഞ്ഞെടുക്കുക. നേരത്തെ തർക്കത്തെയും സംഘർഷത്തെയും തുടർന്ന് മാറ്റിവെച്ച കണ്ണൂര്‍, ഇടുക്കി, പത്തംനതിട്ട ജില്ല കമ്മിറ്റികളിലേക്കുള്ള വോട്ടെണ്ണലും ഇതോടൊപ്പം നടക്കും.

ഐ ഗ്രൂപ്പി​െൻറ പക്കലുണ്ടായിരുന്ന ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അവർക്ക് പരാജയം നേരിട്ടു. തിരുവനന്തപുരം ജില്ലയില്‍ അട്ടിമറിവിജയം നേടാനായി. കൊല്ലത്ത് സാങ്കേതികമായി മാത്രമേ ഐ ഗ്രൂപ്പിന് വിജയം അവകാശപ്പെടാനാകൂ. ഇന്നലെ േവാെട്ടടുപ്പ് നടന്ന കോഴിക്കോടും എ വിജയിച്ചു. നിലവില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ഒഴികെ മറ്റെല്ലാം തങ്ങള്‍ക്ക് ലഭിക്കുമെന്ന് എ ഗ്രൂപ്പുകാർ അവകാശപ്പെടുന്നുണ്ട്. തിരുവനന്തപുരെത്ത പരാജയത്തെക്കുറിച്ച് പരിശോധിക്കാൻ ഗ്രൂപ്പിൽ ധാരണയായിട്ടുണ്ട്. ഗ്രൂപ്പിനുള്ളിലെ തർക്കമാണ് പരാജയകാരണമെന്ന് അവർ പറയുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ് പോരിന് ആക്കംകൂട്ടുകയാണ് കെ.എസ്.യു തെരഞ്ഞെടുപ്പ് ചെയ്തത്. ആദ്യം സമവായത്തിന് ശ്രമിച്ച ഗ്രൂപ്പുകളിൽ ഇപ്പോൾ ഒരുസഹകരണവും വേണ്ടെന്ന നിലപാടിലാണ്.

 

Tags:    
News Summary - today knows ksu leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.