കടുവ പുല്ല് തിന്നാറില്ല; ശിവസേന-കോൺഗ്രസ് ബന്ധത്തെ തള്ളി ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയും കൈകോർക്കുമെന്ന അഭ്യൂഹം തള്ളി ബി.ജെ.പി. കടുവകൾ പുല്ല് തിന്നാറില്ലെന് നാണ് കോൺഗ്രസ് നൽകിയ ഓഫർ ശിവസേന സ്വീകരിക്കുന്നതിനെ കുറിച്ച് ബി.ജെ.പി നേതാവ് സുധീർ മുങ്കാന്തിവർ പ്രതികരിച്ചത്. ദ ീപാവലിക്ക് ശേഷം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബി.ജെ.പിയും ശിവസേനയും പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം ഇടഞ്ഞ് നിൽക്കുകയാണ്. സീറ്റ് കുറഞ്ഞതിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന രംഗത്തെത്തുകയും ചെയ്തു.

മുഖ്യമന്ത്രിപദം തുല്യകാലയളവിൽ പങ്കുവെക്കാമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം എഴുതി നൽകിയാൽ മാത്രമേ സർക്കാർ രൂപീകരണത്തിൽ സഹകരിക്കൂവെന്ന് കഴിഞ്ഞ ദിവസം ശിവസേന നിലപാടെടുത്തിരുന്നു.

അതിനിടെ, ബി.ജെ.പി ബന്ധം ഒഴിവാക്കിയാൽ ശിവസേനയെ ഒപ്പം കൂട്ടാൻ ഒരുക്കമാണെന്ന് കോൺഗ്രസ് നിലപാടെടുക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ശിവസേന പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യത്തിന് 161 സീറ്റുകളുണ്ട്. ബി.ജെ.പിക്ക് 105ഉം ശിവസേനക്ക് 56ഉം. കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന് 98 സീറ്റുകളാണുള്ളത്. 288 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 145 പേരുടെ പിന്തുണയാണ് ആവശ്യം.

Tags:    
News Summary - Tiger does not eat grass: BJP leader over Congress offer to Shiv Sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.