തിരുവനന്തപുരം: പാർട്ടി കമ്മിറ്റികളിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകാൻ സി.പി.എം തീരുമാനം. സമ്മേളനങ്ങൾക്ക് മുന്നോടിയായി സി.പി.എം സംസ്ഥാനസമിതി യോഗം അംഗീകരിച്ച മാർഗരേഖയിലാണ് നിർദേശം. ഓരോ പ്രദേശത്തിെൻറയും സാമൂഹികഘടന പ്രതിഫലിപ്പിക്കുന്നതാവണം കമ്മിറ്റികളുടെ ഘടന. ഏരിയ കമ്മിറ്റികളിൽ 19 അംഗങ്ങളാണ് നിലവിലെങ്കിലും ജില്ല കമ്മിറ്റിയുടെ പ്രത്യേകാനുമതിയോടെ അംഗങ്ങളുടെ എണ്ണം 21വരെ ആക്കാം. മൂന്നുതവണ പൂർത്തിയാക്കിയ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചു.
22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടത്താൻ സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15നും ഒക്ടോബർ 15നുമിടയിലും ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 15നും നവംബർ 15നുമിടയിലും ഏരിയ സമ്മേളനങ്ങൾ നവംബർ 15നും ഡിസംബർ 15നുമിടയിലുമായി പൂർത്തിയാക്കുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലസമ്മേളനങ്ങൾ ഡിസംബർ അവസാനത്തോടെ തുടങ്ങി ജനുവരിയിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഒരേസമയം രണ്ട് ജില്ലകളിൽ എന്ന ക്രമത്തിലും എറണാകുളത്തും കണ്ണൂരിലും പ്രത്യേകവുമായാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.
തൃശൂർ, വയനാട്- ഡിസംബർ 26, 27, 28, കാസർകോട്, പത്തനംതിട്ട- ഡിസംബർ 29, 30, 31, കോഴിക്കോട്, കോട്ടയം- ജനുവരി രണ്ട്, മൂന്ന്, നാല്, കൊല്ലം, മലപ്പുറം- ജനുവരി അഞ്ച്, ആറ്, ഏഴ്, ഇടുക്കി, പാലക്കാട്- ജനുവരി എട്ട്, ഒമ്പത്,10, തിരുവനന്തപുരം, ആലപ്പുഴ- ജനുവരി 13, 14, 15, എറണാകുളം- ജനുവരി 16, 17, 18, കണ്ണൂർ- ജനുവരി 19, 20, 21 എന്നിങ്ങനെയാണ് ജില്ല സമ്മേളനങ്ങൾ. പ്രദേശത്തെ പാർട്ടി കുടുംബങ്ങളെ കൂടി പങ്കെടുപ്പിക്കുന്നതരത്തിലാവണം ഉദ്ഘാടനസമ്മേളനം. ഏരിയ സമ്മേളനത്തിൽ 100നും 150നുമിടക്ക് പ്രതിനിധികളുണ്ടാവും. വളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവക്ക് പുറമെ സെമിനാറുകളും എക്സിബിഷനുകളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്ന നിർദേശവും സംസ്ഥാന സമിതി നൽകിയിട്ടുണ്ട്. സംസ്ഥാനസമാധാനം പരിപാലിക്കാനുള്ള എല്ലാ നീക്കത്തോടും സഹകരിക്കാനും ബി.ജെ.പിയുടെയും ആർ.എസ്.എസിേൻറയും പ്രകോപനങ്ങൾക്ക് കീഴടങ്ങരുതെന്നും കീഴ്ഘടകങ്ങൾക്ക് കർശന നിർദേശം നൽകാനും സംസ്ഥാനസമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.