വിമത പ്രവർത്തനം നടത്തിയവരെ പുറത്താക്കിയെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം : വിമത പ്രവർത്തനം നടത്തിയവരെ പുറത്താക്കിയെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എം.എസ് ജ്യോതിഷും ജനറൽ സെക്രട്ടറി സി.എസ് ശരത്ചന്ദ്രനും അറിയിച്ചു. അസോസിയേഷൻ സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ അംഗങ്ങളായ എം.എസ് ഇർഷാദ്, കെ.ബിനോദ്, കെ.എം അനിൽകുമാർ എന്നിവരെയാണ് ആറ് മാസത്തേക്ക് സംഘടനയിൽ നിന്ന് സസ്പെൻറ് ചെയ്തത്.

എം.എസ്.ഇർഷാദിനെ ഗുരുതരമായ സാമ്പത്തിക തിരിമറികളെ തുടർന്ന് 2012 ലും 2018 ലും സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ അടുത്ത കാലത്താണ് അദ്ദേഹത്തെ സംഘടനയിൽ തിരിച്ചെടുത്തത്.

സസ്പെൻറ് ചെയ്തവരിൽ നിന്ന് വിശദീകരണം വാങ്ങി തുടർ നടപടികൾ സ്വീകരിക്കാൻ അസോസിയേഷൻ വൈസ് പ്രസിഡൻറ് സജീവ് പരിശവിളയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. 

അതേസമയം, എം.എസ് ജ്യോതിഷ്, കെ.എസ്. ഹാരിസ്, ആർ. രഞ്ജിത് എന്നിവരെ ആറ് മാസത്തേക്ക് അസോസിയേഷന്റെ അംഗത്വത്തിൽ നിന്ന് സസ്പന്റെ് ചെയ്തതായി ജനറൽ സെക്രട്ടറി കെ.ബിനോയ് അറിയിച്ചു. എം.എസ് ജ്യോതിഷിന്റെ നേതൃത്വത്തിലുള്ളത് ന്യൂപക്ഷമാണെന്നും ബിനോയ് പറഞ്ഞു. 

Tags:    
News Summary - The Secretariat Association workers who carried out the revolt were expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.