മലപ്പുറം: താനൂരിലെ പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും നിര്‍ദാക്ഷിണ്യം ആക്രമിക്കുകയും വീടുകളും കടകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സർക്കാർ നീതിപൂർവം പെരുമാറണമെന്നും ആവശ്യപ്പെട്ടു.
പുതിയ മെമ്പര്‍ഷിപ് അടിസ്ഥാനത്തിലുള്ള ജില്ല കമ്മിറ്റികള്‍ ഏപ്രില്‍ 30ന് മുമ്പുതന്നെ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, ദേശീയ സെക്രട്ടറിമാരായ എം.പി. അബ്ദുസ്സമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.