കൊല്ലം: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാറിെൻറ വിലയിരുത്തലാണെന്ന കോടിയേരി ബാലകൃഷ്ണൻറ അഭിപ്രായം പിണറായി വിജയനുള്ള വധശിക്ഷയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ക്രിമിനലുകളോടൊപ്പം ഓടുന്ന ആഭ്യന്തരവകുപ്പാണ് സംസ്ഥാനത്തുള്ളത്. ക്രമസമാധാനതകർച്ച നേരിടുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാഴ്ചക്കാരനായിരിക്കാതെ അദ്ദേഹം ഉത്തരവാദിത്തം നിറവേറ്റണം. പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോഴുള്ളത്. യുവനടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണം ഒരു പൾസർ സുനിയിൽ ഒതുങ്ങി. കൂടുതല്‍ പ്രതികളെ കണ്ടെത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ക്രിമിനലുകള്‍ക്കൊപ്പമാണ് സര്‍ക്കാറെന്ന് തെളിയിക്കുന്നതാണ്. ചക്കുവള്ളി ക്ഷേത്രഭൂമി കൈയേറ്റമൊഴിപ്പിക്കണമെന്ന ഹൈകോടതിവിധി അട്ടിമറിച്ച ഡിവൈ.എസ്.പി കൃഷ്ണകുമാറിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.