കെ.പി.സി.സി പ്രസിഡൻറിനായി തെരച്ചിൽ

ന്യൂഡൽഹി: കെ.പി.സി.സിക്ക് പുതിയ പ്രസിഡൻറിനെ നിശ്ചയിക്കാൻ ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി ഹൈകമാൻഡ് തിരക്കിട്ട ചർച്ച. ദേശീയ തലത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നിശ്ചയിച്ചത് ദിവസങ്ങൾക്കു മുമ്പു മാത്രമാണ്. എം.എം ഹസനെ ചുമതലയേൽപിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല. ഇതിനിടയിലാണ് പൊടുന്നനെ പുതിയ പ്രസിഡൻറിനു വേണ്ടിയുള്ള തെരച്ചിൽ. ഹസനെയും സംഘടനാ തെരഞ്ഞെടുപ്പും ഒഴിവാക്കി സമവായ പ്രസിഡൻറിനെ കെണ്ടടുക്കാനാണ് ശ്രമം.

കെ.പി.സി.സി പ്രസിഡൻറാകാൻ താനില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി കേന്ദ്രനേതാക്കളെ അറിയിച്ചു. പദവി രാജിവെച്ച ശേഷം ഇതാദ്യമായി ഡൽഹിയിലെത്തിയ വി.എം. സുധീരനും നേതൃനിരയെ കണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇടക്കാല പ്രസിഡൻറ് എം.എം. ഹസനും കഴിഞ്ഞ ദിവസങ്ങളിലെത്തി ചർച്ച നടത്തിയിരുന്നു.

കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നത് ഗുണകരമല്ലെന്ന വിചിത്ര വാദമാണ് ഇപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം കേരളത്തിലെ നേതാക്കൾ ഇേപ്പാൾ മുന്നോട്ടുവെക്കുന്നത്. വിവിധ തലങ്ങളിൽ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് ഭേദമെന്ന് നേതൃനിര പറയുന്നു. വി.എം. സുധീരനെ മാറ്റാൻ വിവിധ ഗ്രൂപ്പുകൾ ഒത്തുപിടിച്ച് ശ്രമിച്ച കാലത്ത്, സംഘടനാ തെരഞ്ഞെടുപ്പ് ഏറ്റവും പെെട്ടന്ന് നടത്തി കെ.പി.സി.സി പ്രസിഡൻറിനെ നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.

ഒരു മാസം പോലും തികയുന്നതിനു മുേമ്പ തന്നെ അപ്രസക്തനാക്കി പുതിയ ചർച്ചകൾ നടക്കുന്നതിനു മുമ്പിൽ എ-ഗ്രൂപ് വക്താവായ എം.എം ഹസൻ അമ്പരന്നു നിൽക്കുകയാണ്.  സ്ഥാനമേൽപിച്ചതിെൻറ സന്തോഷം അറിയിച്ച് ഹൈകമാൻഡിനെ മുഖം കാണിക്കാൻ കഴിഞ്ഞ ദിവസമാണ് ഹസൻ ഡൽഹിയിൽ വന്നുപോയത്. മലപ്പുറം ഉപതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു മാത്രമാണ് ഹസന് ചുമതല നൽകിയതെന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പറയുന്നത്.

‘ആരോഗ്യപരമായ കാരണങ്ങളാൽ’ രാജിവെച്ച ശേഷം ആദ്യമായി വ്യാഴാഴ്ചയാണ് വി.എം. സുധീരൻ ഡൽഹിയിലെത്തി കേന്ദ്രനേതാക്കളെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചത്. സമവായത്തിലൂടെ പ്രസിഡൻറിനെ തെരഞ്ഞടുക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലതെന്ന് എ.കെ. ആൻറണി അടക്കമുള്ളവരെ കണ്ടശേഷം സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തനിക്ക് ഒരു പദവിയും വേണ്ടെന്ന് നേരത്തെ തന്നെ നിലപാട് എടുത്തു കഴിഞ്ഞതാണെന്ന് ഉമ്മൻ ചാണ്ടി വിശദീകരിക്കുന്നു. പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി രംഗത്തുണ്ടാകും. ഇക്കാര്യം ഇനിയും ആർക്കെങ്കിലും ബോധ്യപ്പെടാനുണ്ടെങ്കിൽ താൻ ഉത്തരവാദിയല്ല.

തെരഞ്ഞെടുപ്പു നടക്കുന്നതുവരെ എം.എം. ഹസൻ തുടരുന്നതാണ് ഭേദമെന്ന കാഴ്ചപ്പാടും ഉമ്മൻ ചാണ്ടി പങ്കുവെച്ചു.  തീരുമാനം ഹൈകമാൻഡിനു വിട്ട് നേതാക്കൾ മടങ്ങി.

 

Tags:    
News Summary - search fo kpcc president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.