തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി കൂടി കളത്തിലിറങ്ങിയതോടെ തങ്ങളുടെ കണക്കുകൂട്ടൽ ശരിയായെന്ന വിലയിരുത്തലിൽ സി.പി.എം. വിശ്വാസികളെ മുൻനിർത്തി തീവ്രഹിന്ദുത്വ വോട്ടിനായി േകാൺഗ്രസും ബി.ജെ.പിയും പടവെട്ടുേമ്പാൾ നേട്ടം എൽ.ഡി.എഫിനാകുമെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
സുപ്രീംകോടതി വിധിക്ക് പിന്നാലെ റിവ്യൂ ഹരജി ആവശ്യമടക്കം നിലപാടുമായി കോൺഗ്രസ് ആദ്യമേ ഇടപെട്ടത് സി.പി.എമ്മിെന ആശങ്കയിലാക്കിയിരുന്നു. നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായ വോട്ട് തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിെൻറ തീവ്രനിലപാട് ധ്രുവീകരണത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയായിരുന്നു അവർക്ക്. എന്നാൽ, കോൺഗ്രസ് തന്ത്രം തിരിച്ചറിഞ്ഞ സംസ്ഥാന ബി.ജെ.പിയും കടുത്ത നിലപാടെടുത്തു. വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരായി കേന്ദ്രീകരിക്കുന്ന തീവ്രഹിന്ദുത്വ വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനുമായി ഭിന്നിക്കാൻ ഇത് ഇടയാക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. പരമ്പരാഗത വോട്ടും കോടതിവിധിയെ അനുകൂലിക്കുന്ന മതേതര ഹിന്ദു വോട്ടുകളും തങ്ങൾക്ക് അനുകൂലമാകും.
ബി.ജെ.പിയെ കളത്തിലിറക്കിയ കോൺഗ്രസിന് ഒരുപരിധിക്കപ്പുറം ഹിന്ദുത്വ നിലപാട് സ്വീകരിക്കാൻ കഴിയില്ല. അപ്പോൾ ആത്യന്തിക രാഷ്ട്രീയനേട്ടം സംഘ്പരിവാറിനും നഷ്ടം കോൺഗ്രസിനുമായിരിക്കുമെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. കോടതിവിധിയെ സ്വാഗതം ചെയ്ത ആർ.എസ്.എസും ബി.ജെ.പിയും തമ്മിലെ ഭിന്നതയും തങ്ങൾക്ക് ഗുണകരമാകുമെന്ന് അവർ കരുതുന്നു.
ബി.െജ.പിയുടെയും കോൺഗ്രസിെൻറയും തീവ്ര ഹിന്ദുത്വ നിലപാടുകളിലെ സാമ്യവും കോൺഗ്രസിന് പിന്തുണ നൽകിയുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും സി.പി.എം പ്രചാരണ ആയുധമാക്കും. തീവ്രഹിന്ദു രാഷ്ട്രീയ കേന്ദ്രീകരണത്തിൽ ആശങ്കയിലായ ന്യൂനപക്ഷ സമുദായത്തിൽ ഇത് ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഭൂരിപക്ഷ പ്രീണന നിലപാട് സ്വീകരിച്ച ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനെ ശാസിച്ച മുഖ്യമന്ത്രി കൃത്യമായ സന്ദേശവും നൽകി.
കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലർക്കും നേതൃത്വത്തിലെ ഒരു വിഭാഗത്തിെൻറ തീവ്ര നിലപാടിനോട് യോജിപ്പില്ല. പലരും തങ്ങളുടെ തട്ടകം സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.