ചെന്നൈ: പണമെറിഞ്ഞ് വോട്ടു പിടിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ ആർ.കെ നഗറിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. ഉപതെരഞ്ഞെടുപ്പ് നടത്താവുന്ന നിലയിലല്ല മണ്ഡലമെന്നും അതിനാൽ കാലാവധി ദീർഘിപ്പിക്കണെമന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ അഭ്യർഥിച്ചു.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ആറു മാസത്തിനകം നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് കാലാവധി ഈ മാസം നാലിന് അവസാനിച്ചു.
ജനപ്രാതിനിധ്യ നിയമപ്രകാരം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട ദിവസം ഈ മാസം നാലിന് അവസാനിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ രാജേഷ് ലഖാനി അറിയിച്ചു. എന്നാൽ, മണ്ഡലത്തിലെ സാഹചര്യം തെരഞ്ഞെടുപ്പ് നടത്താവുന്ന രീതിയിൽ പുരോഗമിക്കാത്തതിനാൽ കാലാവധി ദീർഘിപ്പിക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് റദ്ദാക്കിയശേഷം മണ്ഡലത്തിലെ സ്ഥിതിഗതി നിരന്തരം നിരീക്ഷിച്ചുവരുകയാണ്.
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാറിനു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് കാലാവധി ദീർഘിപ്പിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചത്. പ്രത്യേക സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനു കാലാവധി ദീർഘിപ്പിക്കാനുള്ള അധികാരമുപയോഗിച്ചു സംസ്ഥാന കമീഷെൻറ റിപ്പോർട്ട് അംഗീകരിക്കാനാണ് സാധ്യത. അണ്ണാ ഡി.എം.കെയിലെ ശശികല--പന്നീർസെൽവം പക്ഷങ്ങളുടെ ശക്തിപരീക്ഷണമായാണ് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.