Posted On
date_range Updated On
date_range പി.വി. അന്‍വറിനെതിരായ സമരം: നിലമ്പൂരിലും കോൺഗ്രസില്‍ ഭിന്നത
നിലമ്പൂർ: കക്കാടംപൊയിലിൽ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനെതിരായ സമരം സംബന്ധിച്ച് നിലമ്പൂരിലെ കോൺഗ്രസിലും ഭിന്നത. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച സമരത്തിൽ ആര്യാടൻ മുഹമ്മദ് പങ്കെടുക്കാത്തതാണ് വിവാദമായത്. പിന്മാറ്റം തന്ത്രത്തിെൻറ ഭാഗമാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. പാർക്കിനെതിരെ അന്വേഷണം വേണമെന്ന് വാർത്തസമ്മേളനത്തിൽ ആര്യാടൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നെന്നും എന്നാൽ, സമരം നടത്തുന്നതിൽ താൽപര്യമില്ലെന്നുമാണ് ആര്യാടൻ അറിയിച്ചത്. ബുധനാഴ്ചയാണ് നിലമ്പൂരിലെ വനംവകുപ്പ് കാര്യാലയത്തിലേക്ക് കോൺഗ്രസ് മാർച്ച്. മുതിര്‍ന്ന നേതാവായ ആര്യാടന് പങ്കെടുക്കില്ലെന്നറിഞ്ഞതോടെ സംഘാടകർ വിഷമവൃത്തത്തിലായിട്ടുണ്ട്.
മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിനെ ഉദ്ഘാടകസ്ഥാനത്തുനിന്ന് മാറ്റി കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിനെ ഉദ്ഘാടകനാക്കിയതും ഒരു വിഭാഗത്തിെൻറ നീരസത്തിനിടയാക്കിയിട്ടുണ്ട്.
മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിനെ ഉദ്ഘാടകസ്ഥാനത്തുനിന്ന് മാറ്റി കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിനെ ഉദ്ഘാടകനാക്കിയതും ഒരു വിഭാഗത്തിെൻറ നീരസത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.