എടക്കര: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പി.വി. അന്‍വറിന്‍െറ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തുവെന്ന് പാര്‍ട്ടി കണ്ടത്തെിയ സി.പി.എം എടക്കര ഏരിയ സെക്രട്ടറി ഉള്‍പ്പെടെ നാല് അംഗങ്ങള്‍ക്കെതിരെ നടപടി. ഏരിയ സെക്രട്ടറി എം.ആര്‍. ജയചന്ദ്രന്‍, സെന്‍റര്‍ അംഗങ്ങളായ ടി.പി. ജോര്‍ജ്, ജി. ശശിധരന്‍, എ.ടി. റെജി എന്നിവര്‍ക്കെതിരെയാണ് നടപടി.
എം.ആര്‍. ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗവും എടവണ്ണ സ്വദേശിയുമായ വി.എം. ഷൗക്കത്തലിക്കാണ് പകരം ചുമതല. മറ്റ് മൂന്നുപേരെ പരസ്യമായി ശാസിക്കാനാണ് തീരുമാനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിമത പ്രവര്‍ത്തനം നടത്തിയവരെ തടയാന്‍ സെക്രട്ടറിയോ അംഗങ്ങള്‍ എന്ന നിലയില്‍ മറ്റുള്ളവരോ ശ്രമിച്ചില്ളെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍, ജില്ല സെക്രട്ടേറിയറ്റ് അംഗം ജ്യോതിദാസ് എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.
പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ എടക്കര ഏരിയക്ക് കീഴിലെ ചുങ്കത്തറ, പോത്തുകല്‍, എടക്കര, വഴിക്കടവ് എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവിടങ്ങളില്‍ പ്രകടനങ്ങളും എടക്കരയില്‍ സമാന്തര യോഗവും നടന്നു. ചുങ്കത്തറയില്‍ ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജിവെക്കുകയും പാര്‍ട്ടി ഓഫിസ് പൂട്ടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.