ഹൈദരബാദ്: അന്തരിച്ച തെലുങ്ക് നടനും തെലുഗ് ദേശം പാർട്ടി സ്ഥാപകനുമായ എൻ.ടി.ആറിെൻറ മരുമകൻ ദഗ്ഗുബട്ടി വെങ ്കടേശ്വര റാവുവും മകൻ ഹിതേഷ് ചെഞ്ചുറാമും വൈ.എസ്.ആർ കോൺഗ്രസിലേക്ക്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പാർട്ടി പ ്രസിഡൻറ് വൈ.എസ് ജഗൻമോഹൻ റെഡ്ഡിയെ സന്ദർശിച്ചു.
എൻ.ടി.ആറിെൻറ മൂത്ത മരുമകനാണ് വെങ്കടേശ്വര റാവു. എൻ. ച ന്ദ്രബാബു നായിഡു ഇളയ മരുമകനുമാണ്. ഭരണ കക്ഷിയായ ടി.ഡി.പി കുടുംബത്തിൽ നിന്നും ഒരാൾ പ്രതിപക്ഷ പാർട്ടിയായ വൈ.എസ്. ആർ കോൺഗ്രസ് പാളയത്തിൽ എത്തിയതോടെ ഇത്തവണ ആന്ധ്രയിൽ മത്സരം കടുത്തതാവും. മകൻ ഹിതേഷ് മത്സരിക്കുമോയെന്ന ചോദ്യത്തിന്, എല്ലാം പാർട്ടി തീരുമാനിക്കും എന്ന മറുപടിയാണ് വെങ്കടേശ്വര റാവു നൽകിയത്.
അതേസമയം വെങ്കടേശ്വര റാവുവിെൻറ ഭാര്യ ഡി. പുരന്ദേശ്വരി ബി.ജെ.പിക്കൊപ്പമാണ്. മകൻ ഹിതേഷ് ചെഞ്ചുറാമിനെ വൈ.എസ്.ആർ കോൺഗ്രസ് ടിക്കറ്റിൽ ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനായി മാതാവും ജഗൻ മോഹൻ റെഡ്ഡിയെ വസതിയിലെത്തി കണ്ടതായി സൂചനയുണ്ട്.
പുരന്ദേശ്വരി ബി.ജെ.പിയിൽ നിന്നും മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലാപാടിലാണെന്നും പാർട്ടി വിടുകയോ അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയോ ആയിരിക്കും അവരുടെ തീരുമാനമെന്നും റാവു പറഞ്ഞു. മൻമോഹൻ സിങ് സർക്കാറിെൻറ കാലത്ത് കേന്ദ്ര മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന പുരന്ദേശ്വരി ആന്ധ്ര വിഭജനത്തിന് ശേഷം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു.
1983 മുതൽ എൻ.ടി.ആറിനൊപ്പമുണ്ടായിരുന്ന റാവു 1995ൽ എൻ.ടി.ആറിനെതിരായി ചന്ദ്രബാബു നായിഡുവിനൊപ്പം ചേർന്നിരുന്നു. എന്നാൽ നായിഡു റാവുവിനെ പരിഗണിക്കാതിരുന്നതോടെ വീണ്ടും തിരിച്ച് എൻ.ടി.ആർ പാളയത്തിലെത്തുകയും ചെയ്തു. 1996ൽ എൻ.ടി.ആറിെൻറ മരണത്തോടെ അദ്ദേഹത്തിെൻറ രണ്ടാം ഭാര്യയുമൊത്ത് എൻ.ടി.ആർ-ടി.ഡി.പി എന്ന പാർട്ടി സ്ഥാപിച്ചെങ്കിലും വിജയിച്ചില്ല. ശേഷം എൻ.ടി.ആറിെൻറ മകൻ ഹരികൃഷ്ണയുമൊത്ത് അണ്ണ ടി.ഡി.പി എന്ന പാർട്ടി ഉണ്ടാക്കിയെങ്കിലും അതും നിലംതൊട്ടില്ല.
2004ൽ ഭാര്യ പുരന്ദേശ്വരിക്കൊപ്പം കോൺഗ്രസിൽ ചേരുകയും പർച്ചുർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവർ ബാപാട്ല ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച് മൻമോഹൻ സിങ് കാബിനറ്റിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014 മുതൽ റാവു രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.