Posted On
date_range Updated On
date_range എം.എം. ഹസനെതിരെ ശോഭനാ ജോർജ് വനിതാ കമീഷനിൽ പരാതി നൽകി
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനെതിരെ മുൻ എം.എൽ.എ ശോഭനാ ജോർജ് വനിതാ കമീഷനിൽ പരാതി നൽകി. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായാണ് ശോഭനാ ജോർജിെൻറ പരാതി. വനിതാ കമീഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതി സംബന്ധിച്ച നിയമോപദേശത്തിനായി കമീഷെൻറ ലോ ഓഫിസറെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.