Posted On
date_range Updated On
date_range കോടതിയിൽ തോറ്റതിന് ബി.ജെ.പി ജനങ്ങളോട് അരിശം തീർക്കുകയാണെന്ന് എം.ബി രാജേഷ്
തിരുവനന്തപുരം: കോടതിയിൽ തോറ്റതിന് ജനങ്ങളോട് ബി.ജെ.പി ജനങ്ങളോട് അരിശം തീർക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. മെഡിക്കല് കോളജിനു സമീപം ബി.ജെ.പി ക്കാർ തകര്ത്ത നഗരസഭയുടെ ചുമതലയിലുള്ള ഇ.കെ നായനാര് ചാരിറ്റബിള് ട്രസ്റ്റ് പ്രവര്ത്തിച്ചിരുന്ന കെട്ടിടം സന്ദര്ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
മേയര്ക്കെതിരായി കോടതിയില് പോയ അവരുടെ ആവശ്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. മുഖം നഷ്ടപ്പെട്ടവർ ആ അരിശം പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രം തകര്ത്തുകൊണ്ട് തീര്ക്കുന്നത് അപലപനീയമാണ്. ബി.ജെ. പിയും കോണ്ഗ്രസും ജനങ്ങളെ ദ്രോഹിച്ചു നടത്തുന്ന സമരം നാടിനോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന് എം.എൽ.എ, മേയര് ആര്യാ രാജേന്ദ്രന്, സ്റ്റാന്റിങ് കമിറ്റി ചെയർമാൻ ഡി.ആര് അനില് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.