മലപ്പുറം: പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകിയും ഭാരവാഹികളുടെ എണ്ണം വർധിപ്പിച്ചും മുസ്ലിം ലീഗ് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് നടന്ന ജില്ല കൗൺസിൽ യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, ട്രഷറർ കൊളത്തൂർ ടി. മുഹമ്മദ് മൗലവി എന്നിവർക്ക് മാറ്റമില്ല.
അഷ്റഫ് കോക്കൂർ, എം.എ. ഖാദർ, പി.എ. റഷീദ്, സി. മുഹമ്മദലി, എം. അബ്ദുല്ലക്കുട്ടി, എം.കെ. ബാവ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സെക്രട്ടറിമാരായി സലിം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മാഇൗൽ പി. മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാൻ, പി.പി. സഫറുല്ല, കെ.എം. ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. കൂടുതൽ പേർക്ക് പ്രാതിനിധ്യം നൽകുന്നതിെൻറ ഭാഗമായി വൈസ് പ്രസിഡൻറുമാരുടെ എണ്ണം നാലിൽനിന്ന് ആറും സെക്രട്ടറിമാരുടേത് ഏഴുമാക്കി. നിലവിലെ കമ്മിറ്റിയിൽ വൈസ് പ്രസിഡൻറുമാരായിരുന്ന മുഹമ്മദുണ്ണി ഹാജിയെയും അരിമ്പ്ര മുഹമ്മദ് മാസ്റ്ററെയും സെക്രട്ടറിമാരായിരുന്ന എം. റഹ്മത്തുല്ല, ടി.വി. ഇബ്രാഹീം എം.എൽ.എ എന്നിവരെയും ഒഴിവാക്കി. യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന കെ.എം. ഗഫൂർ, മലപ്പുറം ജില്ല പ്രസിഡൻറായിരുന്ന നൗഷാദ് മണ്ണിശ്ശേരി എന്നിവരാണ് പുതിയ കമ്മിറ്റിയിൽ പരിഗണന കിട്ടിയ യുവ പ്രതിനിധികൾ.
ബുധനാഴ്ച രാവിലെ 11ന് പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിൽ ചേർന്ന നേതൃയോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച ധാരണയിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, മണ്ഡലം പ്രസിഡൻറ്, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പട്ടിക ഹൈദരലി തങ്ങളുടെ അനുമതിയോടെ ഉച്ചക്ക് ശേഷം ചേർന്ന കൗൺസിലിൽ റിേട്ടണിങ് ഒാഫിസറായിരുന്ന പി.കെ.കെ. ബാവ അവതരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.